Posts

::::എന്റെ ഗീതാദ്ധ്യയനം ::::2::::1.അർജ്ജുനവിഷാദയോഗം

"ഓം ശ്രീ പരമാത്മനേ നമഃ"                       സഞ്ജയൻ പറഞ്ഞു :                                                                  സഞ്ജയ ഉവാച: പാണ്ഡുസൈന്യം വ്യൂഹമാണ്ടു കണ്ടു ദുര്യോധനൻ നൃപൻ          ദൃഷ്ട്വാ തു പാണ്ഡവാനീകം വ്യൂഢം ദുര്യോധന‍സ്തദാ ആചാര്യന്റെ സമീപത്തു ചെന്നിട്ടിങ്ങനെ ചൊല്ലിനാൻ   1.2      ആചാര്യമുപസംഗമ്യ രാജാ വചനമബ്രവീത്    1.2 സഞ്ജയൻ: ധൃതരാഷ്ട്രരുടെ മന്ത്രിയാണ് സഞ്ജയൻ. ദ്രോണർ: ദേവഗുരു ബൃഹസ്പതിയുടെ അംശാവതാരം. പാണ്ഡവരുടെയും കൌരവരുടെയും ഗുരുനാഥനായ ദ്രോണർ. ഭരദ്വാജ മഹർഷിയുടെ പുത്രനാണ് ഇദ്ദേഹം.  അഗ്നിവേശമുനിയിൽനിന്നാണ് ദ്രോണർ ആയുധവിദ്യ അഭ്യസിച്ചത്. ശരദ്വാന്റെ പുത്രിയായ കൃപിയെ വിവാഹം കഴിച്ചു. ഇവരുടെ പുത്രനാണ് അശ്വത്ഥാമാവ്. ദരിദ്രനായ ദ്രോണർ, പരശുരാമൻ മഹേന്ദ്ര പർവ്വതത്തിൽ ദാനം നൽകുന്നുണ്ടെന്ന് കേട്ട് ദാരിദ്ര്യത്തിൽ നിന്ന് മുക്തിനേടുവാനായി അങ്ങോട്ടേക്ക് പുറപ്പെട്ടു.പക്ഷെ അവിടെ എത്തിയപ്പോഴേക്കും ഭാർഗ്ഗവരാമൻ തനിക്കുള്ള ധനമെല്ലാം ദാനം ചെയ്തിരുന്നു.ഇനി തന്റെ കയ്യിൽ ഉള്ളത് ഗൂഢതത്വങ്ങളോടുകൂടിയ അസ്ത്രങ്ങളും,ധനുർവ്വേദവും മാത്രമെന്നറിയിച്ചു.അങ്ങനെ

::::എന്റെ ഗീതാദ്ധ്യയനം ::::1::::1.അർജ്ജുനവിഷാദയോഗം

"ഓം ശ്രീ പരമാത്മനേ നമഃ" കേരളവ്യാസൻ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ ഭാഷാഭഗവദ് ഗീത                   വ്യാ സമുനി വൃത്തമൊപ്പിച്ചു ചിട്ടപ്പെടുത്തിയ മഹാഭാരതമഹാകാവ്യത്തെ അതേപടി മലയാളത്തിൽ പദാനുപദ വിവർത്തനം ചെയ്തു വൃത്തമൊപ്പിച്ചു ഭാഷാഭാരതം എന്ന പേരിൽ ശ്രീ കുഞ്ഞിക്കുട്ടൻ തമ്പുരാൻ മലയാളത്തിൽ പദ്യവൽക്കരിച്ചു.മഹാഭാരതത്തെ ഗദ്യ വിവർത്തനം ചെയ്ത വിദ്വാൻ കെ പ്രകാശം,താൻ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ പദ്യവിവർത്തനത്തെ ഗദ്യമാക്കുക മാത്രമാണ് ചെയ്തതെന്ന് പറഞ്ഞിട്ടുണ്ട്.തമ്പുരാന്റെ പദ്യവിവർത്തനം വ്യാസമുനിയുടെ മഹാഭാരത സംസ്കൃതകാവ്യത്തിന്റെ മലയാള തത്തുല്യമാകുന്നു.പദ്യത്തെ ഗദ്യമാക്കുവാൻ ഭാഷാവിദ്വാന്മാർക്കു പ്രയാസമില്ലാതെ സാധിച്ചേക്കും.എന്നാൽ കഥയെ പദ്യമാക്കുക പ്രയാസം. അതുതന്നെ വൃത്തമൊപ്പിച്ചെടുക്കുക കൂടുതൽ ദുഷ്‌കരമാണ് . എന്നാലിടിവിടെ തമ്പുരാൻ ചെയ്തത് , സംസ്കൃതത്തിൽ സാക്ഷാൽ വ്യാസമുനി വൃത്തമൊപ്പിച്ചു ചിട്ടപ്പെടുത്തിയ മഹാഭാരത മഹാകാവ്യത്തെ പദാനുപദമായി വിവർത്തനം ചെയ്തു,അതേ വൃത്തത്തിൽ,അതേ വാക്യാർത്ഥത്തിൽ,അതേ പദാർത്ഥത്തിൽ മലയാളീകരിച്ച കാവ്യമാക്കിയെടുക്കുകയാണ്.ഇത്തരത്തിലൊരു പ്രവൃത്തി ചെയ്യുവാൻ

.....എല്ലാവർക്കും സുഖം വേണം....

പഞ്ചേന്ദ്രിയങ്ങൾ.....മനസ്സോട് ചേരുമ്പോൾ...... കണ്ണ്......കാഴ്ച്ചയാണ് വിഷയം..... എന്തെങ്കിലും കാഴ്ച കണ്ടാൽ നോക്കില്ല..... കാഴ്ച്ചയിൽ നിന്നും സുഖം ലഭിക്കണം......സുഖം ലഭിച്ചാൽ അതേകാഴ്ച്ചകളെ വീണ്ടും വീണ്ടും കാണുവാൻ മനസ്സ് പറയും.... കാത്.....കേൾവി ആണ് കാതിന് വിഷയം കണ്ണിനെപ്പോലെ തന്നെ സുഖമുള്ളവ കേൾക്കണം....മനസ്സല്ലേ ഇതിന്റെ പുറകിലിരുന്ന് കേൾക്കുന്നത്.... കേൾക്കാൻ പറയുന്നത്....സുഖം മടുക്കുമ്പോൾ വൈവിധ്യം തേടാൻ മനസ്സ് പറയുന്നു........."പുളി" എന്ന് കേട്ടാൽത്തന്നെ അതിന്റെ സ്വാധീനം ശ്രദ്ധിച്ചാൽ മനസ്സിലാകും....നാവിൽ...... മൂക്ക്....ഗന്ധം ആണ് മൂക്കിന് വിഷയം....സുഖമുള്ളവ മണക്കാൻ ലഭിച്ചില്ലെങ്കിൽ....സുഗന്ധം ലഭിച്ചില്ലെങ്കിൽ.....മൂക്ക് ചുളിക്കും.....ഒരേ ഗന്ധം തന്നെ എപ്പോഴും ആയാൽ വ്യത്യസ്തതകൾക്ക് പിന്നാലെ പായാൻ മനസ്സ് ഓർഡറിടും...... നാവ്....രുചിയാണ് നാവിന് വിഷയം.നല്ല രുചി സുഖം പകരുന്നു.... ഒന്ന് തന്നെ മടുക്കുമ്പോൾ മറ്റൊന്നിലേക്ക് മനസ്സ് മാറുന്നു.... വൈവിധ്യം തന്നെ.. ത്വക്ക്....സ്പർശം ആണ് വിഷയം.....ഇവിടെയും സുഖലഭിക്കുന്നവയുടെ പുറകേ പായാൻ മനസ്സ് നിർദ്ദേശിക്കും....ഏറ്റവും വലിയ ജ്ഞാനേന്ദ്രിയവും ത്

അവിസ്മരണീയ യാത്രാനുഭവങ്ങളിലൂടെ......ഭാഗം 3

22/09/19 പാണ്ഡുകേശ്വറിലെ ഉറക്കം, തണുപ്പ് ശീലിച്ചിട്ടില്ലാത്തതിനാലാവും  ഇടക്കിടക്ക് ഉണർന്നു.ഇരുപത്തിമൂന്ന് കിലോമീറ്റർ കൂടി യാത്ര ചെയ്താൽ ബദരിനാഥെത്തും.ക്ഷേത്രത്തിൽ തിരക്ക് തുടങ്ങുന്നതിന് മുൻപ് എത്തണം.രാവിലെ എഴുന്നേറ്റ് കുളിക്കാനായി കുളിമുറിയിൽ കയറിയെങ്കിലും അസഹനീയമായ തണുപ്പു കാരണം ബദരീനാഥ് എത്തിയശേഷം കുളിക്കാം എന്ന് തീരുമാനിച്ചു.ഒരുവിധം പല്ല് തേച്ചു.ഹോട്ടലിന് സമീപത്തുനിന്നും ചായ ലഭിച്ചു,അതും കുടിച്ച് അഞ്ചരയോടെ യാത്ര തുടർന്നു..അല്പസമയത്തെ യാത്ര കൊണ്ട് മനസ്സിലായി  ലംബാഘട്ടിലെ റോഡിന്റെ അവസ്ഥ... കഴിഞ്ഞദിവസം രാത്രി ഇതുവഴി കട്ടത്തിവിട്ടിരുന്നില്ല.ആപത്ത് സംഭവിച്ചാൽ രാത്രിയിലൊരു രക്ഷാപ്രവർത്തനം എളുപ്പമല്ലാത്തതിനാലാവണം രാത്രിയാത്ര അനുവദിക്കാഞ്ഞത്.എത്രയൊക്കെ ശരിയാക്കിയാലും വീണ്ടും വീണ്ടും മണ്ണിടിയുന്ന മലനിരകൾ ഏകദേശം ഇരുന്നൂറ് മീറ്ററോളം ഒരു വാഹനം മാത്രം ഒരേ സമയം കടത്തിവിടുന്നു.അത് മറുവശത്ത് എത്തിയശേഷം അടുത്തത്...ഇങ്ങനെ ഇരുവശത്തേക്കും വാഹനങ്ങൾക്ക് കടന്ന് പോകുന്നതിനാൽ അല്പസമയം അവിടെ കഴിച്ചുകൂട്ടേണ്ടതായി വന്നു.ശ്വാസം പിടിച്ച് കടന്ന് പോകേണ്ടുന്ന വഴി..ഏത് സമയവും പാറകളും മണ്ണും ഇടിഞ്ഞ് ദുരന്തം ഉണ്ടാവാം.

അവിസ്മരണീയ യാത്രാനുഭവങ്ങളിലൂടെ......ഭാഗം 2

21/09/19... മനസ്സ് വളരെ ശാന്തമായിരുന്നതിനാൽ ഹരിദ്വാറിലെ രാത്രിയിൽ കിടന്ന് അല്പനേരത്തിനുള്ളിൽ നിദ്രാദേവിയുടെ കടാക്ഷമുണ്ടായി...ഗാഢനിദ്ര.........  ജീവിതയാത്രയിൽ ഒരുവൻ ദിനവും അനേകം പരീക്ഷണങ്ങളിൽ കൂടി കടന്ന് പോയ്ക്കൊണ്ടിരിക്കുന്നു.... ആശങ്കകളും ആവലാതികളും ഒഴിഞ്ഞ ഒരു കാലം ഉണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.കഴിഞ്ഞുപോയ കാലഘട്ടങ്ങളിൽ തനിക്കും, തൻ്റെ ചുറ്റുപാടിൽ നിന്നും കാണുകയും കേൾക്കുകയും കഥകളിലൂടെയും മറ്റും വായിച്ചറിയുകയും ചെയ്ത ദുഃഖങ്ങളും ദുരന്തങ്ങളും തന്റെ ഭാവിയിൽ തനിക്കും തന്റെ വേണ്ടപ്പെട്ടവർക്കും സംഭവിക്കുമോയെന്ന ആശങ്കകൾ,ഇത്തരം ധാരാളം അസ്വസ്ഥപ്പെടുത്തുന്ന ചിന്തകളാൽ, പ്രസന്നമായി അഭിമുഖീകരിക്കേണ്ടവയെ മാനസികസങ്കർഷത്തോടെ കടന്ന് പോകുമ്പോൾ പരാജയം ഉണ്ടാവുകയെന്നത് സ്വാഭാവികമാണ്...മാനസികസങ്കർഷത്തിൽ ഗാഢനിദ്രയെന്ന സുഷുപ്തി ഇന്ന് പലർക്കും ലഭിക്കുന്നില്ല...ദുഃസ്വപ്നങ്ങളാൽ അസ്വസ്ഥനായി അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞും മറിഞ്ഞും കിടന്ന് നേരംവെളുപ്പിക്കുന്നു...ചിലർ ലഹരിവസ്തുക്കളിൽ അഭയം തേടി ഉറങ്ങുന്നു...നല്ലൊരു ഭക്തൻ തന്റെ ജീവിതത്തെപ്പറ്റിയുള്ള ആശങ്കകളെ ദൈവത്തിൻ്റെ പാദങ്ങളിൽ സമർപ്പിച്ച് ശാന്തനായുറങ്ങുന്ന

അവിസ്മരണീയ യാത്രാനുഭവങ്ങളിലൂടെ....ഭാഗം 1

ബദരീനാഥ് ധാമിലേക്ക് ഒരു യാത്ര എന്നോ ഒരിക്കൽ മനസ്സിൽ കടന്ന്കൂടിയിരുന്നതിനാലാവണം...ഹരിയേട്ടനും ഹരിയമ്മാവനും പ്രസാദേട്ടനും  വരുന്നോയെന്ന് ചോദിച്ചപ്പോൾ തന്നെ ലീവിന് അപേക്ഷിച്ചത്...അങ്ങനെ ഞങ്ങൾ നാലുപേർ യാത്രക്ക് തയ്യാറായത്.തുടക്കത്തിലെ തന്നെ ഹരിയേട്ടൻ യാത്ര അദ്ദേഹത്തിന്റെ Ertiga-യിൽ ആവാം എന്ന് പറഞ്ഞു... ധാരാളം ഭാരതത്തിലുടനീളം യാത്ര ചെയ്യുന്ന ഒരാളെന്ന നിലയിൽ കാറിൽ പോകാമെന്ന അദ്ദേഹത്തിന്റെ അഭിപ്രായത്തോട് എല്ലാവരും യോജിച്ചു.പൊതു അഭിപ്രായം മാനിച്ച് വാഗബോർഡറും, ജാലിയൻ വാലാബാഗും,അമൃത്സർ സുവർണ്ണ ക്ഷേത്രവും,അക്ഷർധാം ക്ഷേത്രവും താജ്മഹലും യാത്രയിലിടം പിടിച്ചു.അങ്ങനെ അത്യാവശ്യം പാചകത്തിനുള്ള സാമഗ്രികളുൾപ്പടെ സെപ്റ്റംബർ 17 ന് ചെട്ടികുളങ്ങര നിന്നും യാത്ര തുടങ്ങി.തിരുവല്ല-മുണ്ടക്കയം-കുട്ടിക്കാനം-പീരുമേട്-കുമളി-കമ്പം-തേനി-ഡിണ്ടിഗൽ-നാമക്കൽ വഴി പുലർച്ചെ നാല് മണി ആയപ്പോഴേക്കും ബംഗളൂരു എത്തി.... 18/9/19 നേരം പുലരുന്നു.. പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റി ആഹാരം,വിശ്രമം ഇവയ്ക്കു ശേഷം യാത്ര തുടർന്നു... കാറിൽ അത്യാവശ്യം പഴം,ഏകദേശം 60 ലിറ്ററോളം വെള്ളം ഇവ കരുതിയിരുന്നതിനാൽ ആഹാരത്തിന്റെ സമയ ക്രമം തെറ്റാതെ ശ്രദ്ധിച്ചിരുന്ന

'"ഭോഗങ്ങളെല്ലാം ക്ഷണപ്രഭാചഞ്ചലം വേഗേന നഷ്ടമാമായുസ്സുമോര്‍ക്ക നീ"'

എത്ര മനോഹരമാണ് നമ്മുടെ ഭൂമി.....പൂക്കളാലും...കായ്കളാലും....വള്ളിപ്പടർപ്പുകളാലും...പുഴകളാലും....സമൃദ്ധമായ വനങ്ങൾ.......... പ്രകൃതി സുന്ദരമായ ഗ്രാമങ്ങൾ......... മനുഷ്യനിർമ്മിതമെങ്കിലും നഗരങ്ങളും സൗന്ദര്യത്തിൻ്റെ കാര്യത്തിൽ ഒട്ടും പിറകിലല്ല.......കാണുന്നില്ലേ ഈ സൗന്ദര്യം..... അനേകരാജ്യങ്ങളിലായി ഏകദേശം 770 കോടി ജനങ്ങൾ വസിക്കുന്നു.ഇക്കാണുന്നവയെല്ലാം സാങ്കേതിക വിദ്യയായാലും, ഏതുമേഖലയിലായാലും ഇവിടെനിന്ന് തന്നെ വികസിപ്പിച്ചെടുത്തവ... ശാശ്വതമായ ആനന്ദത്തെ ഇതുവരെ ബഹുഭൂരിപക്ഷവും കണ്ടെത്തിയിട്ടുണ്ടോയെന്ന് സംശയിക്കുന്നു(ലഭ്യമായവയിൽ തൃപ്തിയോടെ ഇവിടം കടന്നുപോയവരെ വിസ്മരിക്കുന്നില്ല)..ഇല്ല,ഉണ്ടെങ്കിൽ അന്യഗ്രഹങ്ങളിലും ക്ഷീരപഥങ്ങളിലേക്കും പ്രപഞ്ചത്തിന്റെ മറ്റ് കോണുകളിലേക്കും മനുഷ്യൻ കണ്ണുവയ്ക്കിവല്ലായിരുന്നു.... എല്ലാവരും സുഖത്തിനായി നെട്ടോട്ടമോടുകയാണ്.... എപ്പോഴും സുഖം ലഭിക്കണം,ദുഃഖം ഉണ്ടാകാൻ പാടില്ല.... കഠിനാധ്വാനം ചെയ്യാൻ കഴിവുള്ളവർ നല്ല രീതിയിൽ അധ്വാനിച്ച് ഉയർന്ന തൊഴിലുകൾ കണ്ടെത്തുന്നു....വരവിനനുസരിച്ച് ഒരു പക്ഷേ ധനം ചിലവഴിക്കയും ആഢംബരത്തോടെ സമൂഹത്തിൽ കഴിയുകയും ചെയ്യുന്നു...... ചിലർ കഠിനാധ്വാനം ഇല