Posts

Showing posts from 2020

::::എന്റെ ഗീതാദ്ധ്യയനം ::::2::::1.അർജ്ജുനവിഷാദയോഗം

"ഓം ശ്രീ പരമാത്മനേ നമഃ"                       സഞ്ജയൻ പറഞ്ഞു :                                                                  സഞ്ജയ ഉവാച: പാണ്ഡുസൈന്യം വ്യൂഹമാണ്ടു കണ്ടു ദുര്യോധനൻ നൃപൻ          ദൃഷ്ട്വാ തു പാണ്ഡവാനീകം വ്യൂഢം ദുര്യോധന‍സ്തദാ ആചാര്യന്റെ സമീപത്തു ചെന്നിട്ടിങ്ങനെ ചൊല്ലിനാൻ   1.2      ആചാര്യമുപസംഗമ്യ രാജാ വചനമബ്രവീത്    1.2 സഞ്ജയൻ: ധൃതരാഷ്ട്രരുടെ മന്ത്രിയാണ് സഞ്ജയൻ. ദ്രോണർ: ദേവഗുരു ബൃഹസ്പതിയുടെ അംശാവതാരം. പാണ്ഡവരുടെയും കൌരവരുടെയും ഗുരുനാഥനായ ദ്രോണർ. ഭരദ്വാജ മഹർഷിയുടെ പുത്രനാണ് ഇദ്ദേഹം.  അഗ്നിവേശമുനിയിൽനിന്നാണ് ദ്രോണർ ആയുധവിദ്യ അഭ്യസിച്ചത്. ശരദ്വാന്റെ പുത്രിയായ കൃപിയെ വിവാഹം കഴിച്ചു. ഇവരുടെ പുത്രനാണ് അശ്വത്ഥാമാവ്. ദരിദ്രനായ ദ്രോണർ, പരശുരാമൻ മഹേന്ദ്ര പർവ്വതത്തിൽ ദാനം നൽകുന്നുണ്ടെന്ന് കേട്ട് ദാരിദ്ര്യത്തിൽ നിന്ന് മുക്തിനേടുവാനായി അങ്ങോട്ടേക്ക് പുറപ്പെട്ടു.പക്ഷെ അവിടെ എത്തിയപ്പോഴേക്കും ഭാർഗ്ഗവരാമൻ തനിക്കുള്ള ധനമെല്ലാം ദാനം ചെയ്തിരുന്നു.ഇനി തന്റെ കയ്യിൽ ഉള്ളത് ഗൂഢതത്വങ്ങളോടുകൂടിയ അസ്ത്രങ്ങളും,ധനുർവ്വേദവും മാത്രമെന്നറിയിച്ചു.അങ്ങനെ

::::എന്റെ ഗീതാദ്ധ്യയനം ::::1::::1.അർജ്ജുനവിഷാദയോഗം

"ഓം ശ്രീ പരമാത്മനേ നമഃ" കേരളവ്യാസൻ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ ഭാഷാഭഗവദ് ഗീത                   വ്യാ സമുനി വൃത്തമൊപ്പിച്ചു ചിട്ടപ്പെടുത്തിയ മഹാഭാരതമഹാകാവ്യത്തെ അതേപടി മലയാളത്തിൽ പദാനുപദ വിവർത്തനം ചെയ്തു വൃത്തമൊപ്പിച്ചു ഭാഷാഭാരതം എന്ന പേരിൽ ശ്രീ കുഞ്ഞിക്കുട്ടൻ തമ്പുരാൻ മലയാളത്തിൽ പദ്യവൽക്കരിച്ചു.മഹാഭാരതത്തെ ഗദ്യ വിവർത്തനം ചെയ്ത വിദ്വാൻ കെ പ്രകാശം,താൻ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ പദ്യവിവർത്തനത്തെ ഗദ്യമാക്കുക മാത്രമാണ് ചെയ്തതെന്ന് പറഞ്ഞിട്ടുണ്ട്.തമ്പുരാന്റെ പദ്യവിവർത്തനം വ്യാസമുനിയുടെ മഹാഭാരത സംസ്കൃതകാവ്യത്തിന്റെ മലയാള തത്തുല്യമാകുന്നു.പദ്യത്തെ ഗദ്യമാക്കുവാൻ ഭാഷാവിദ്വാന്മാർക്കു പ്രയാസമില്ലാതെ സാധിച്ചേക്കും.എന്നാൽ കഥയെ പദ്യമാക്കുക പ്രയാസം. അതുതന്നെ വൃത്തമൊപ്പിച്ചെടുക്കുക കൂടുതൽ ദുഷ്‌കരമാണ് . എന്നാലിടിവിടെ തമ്പുരാൻ ചെയ്തത് , സംസ്കൃതത്തിൽ സാക്ഷാൽ വ്യാസമുനി വൃത്തമൊപ്പിച്ചു ചിട്ടപ്പെടുത്തിയ മഹാഭാരത മഹാകാവ്യത്തെ പദാനുപദമായി വിവർത്തനം ചെയ്തു,അതേ വൃത്തത്തിൽ,അതേ വാക്യാർത്ഥത്തിൽ,അതേ പദാർത്ഥത്തിൽ മലയാളീകരിച്ച കാവ്യമാക്കിയെടുക്കുകയാണ്.ഇത്തരത്തിലൊരു പ്രവൃത്തി ചെയ്യുവാൻ