Posts

Showing posts from December, 2019

.....എല്ലാവർക്കും സുഖം വേണം....

പഞ്ചേന്ദ്രിയങ്ങൾ.....മനസ്സോട് ചേരുമ്പോൾ...... കണ്ണ്......കാഴ്ച്ചയാണ് വിഷയം..... എന്തെങ്കിലും കാഴ്ച കണ്ടാൽ നോക്കില്ല..... കാഴ്ച്ചയിൽ നിന്നും സുഖം ലഭിക്കണം......സുഖം ലഭിച്ചാൽ അതേകാഴ്ച്ചകളെ വീണ്ടും വീണ്ടും കാണുവാൻ മനസ്സ് പറയും.... കാത്.....കേൾവി ആണ് കാതിന് വിഷയം കണ്ണിനെപ്പോലെ തന്നെ സുഖമുള്ളവ കേൾക്കണം....മനസ്സല്ലേ ഇതിന്റെ പുറകിലിരുന്ന് കേൾക്കുന്നത്.... കേൾക്കാൻ പറയുന്നത്....സുഖം മടുക്കുമ്പോൾ വൈവിധ്യം തേടാൻ മനസ്സ് പറയുന്നു........."പുളി" എന്ന് കേട്ടാൽത്തന്നെ അതിന്റെ സ്വാധീനം ശ്രദ്ധിച്ചാൽ മനസ്സിലാകും....നാവിൽ...... മൂക്ക്....ഗന്ധം ആണ് മൂക്കിന് വിഷയം....സുഖമുള്ളവ മണക്കാൻ ലഭിച്ചില്ലെങ്കിൽ....സുഗന്ധം ലഭിച്ചില്ലെങ്കിൽ.....മൂക്ക് ചുളിക്കും.....ഒരേ ഗന്ധം തന്നെ എപ്പോഴും ആയാൽ വ്യത്യസ്തതകൾക്ക് പിന്നാലെ പായാൻ മനസ്സ് ഓർഡറിടും...... നാവ്....രുചിയാണ് നാവിന് വിഷയം.നല്ല രുചി സുഖം പകരുന്നു.... ഒന്ന് തന്നെ മടുക്കുമ്പോൾ മറ്റൊന്നിലേക്ക് മനസ്സ് മാറുന്നു.... വൈവിധ്യം തന്നെ.. ത്വക്ക്....സ്പർശം ആണ് വിഷയം.....ഇവിടെയും സുഖലഭിക്കുന്നവയുടെ പുറകേ പായാൻ മനസ്സ് നിർദ്ദേശിക്കും....ഏറ്റവും വലിയ ജ്ഞാനേന്ദ്രിയവും ത്