.....എല്ലാവർക്കും സുഖം വേണം....



പഞ്ചേന്ദ്രിയങ്ങൾ.....മനസ്സോട് ചേരുമ്പോൾ......

കണ്ണ്......കാഴ്ച്ചയാണ് വിഷയം..... എന്തെങ്കിലും കാഴ്ച കണ്ടാൽ നോക്കില്ല..... കാഴ്ച്ചയിൽ നിന്നും സുഖം ലഭിക്കണം......സുഖം ലഭിച്ചാൽ അതേകാഴ്ച്ചകളെ വീണ്ടും വീണ്ടും കാണുവാൻ മനസ്സ് പറയും....

കാത്.....കേൾവി ആണ് കാതിന് വിഷയം കണ്ണിനെപ്പോലെ തന്നെ സുഖമുള്ളവ കേൾക്കണം....മനസ്സല്ലേ ഇതിന്റെ പുറകിലിരുന്ന് കേൾക്കുന്നത്.... കേൾക്കാൻ പറയുന്നത്....സുഖം മടുക്കുമ്പോൾ വൈവിധ്യം തേടാൻ മനസ്സ് പറയുന്നു........."പുളി" എന്ന് കേട്ടാൽത്തന്നെ അതിന്റെ സ്വാധീനം ശ്രദ്ധിച്ചാൽ മനസ്സിലാകും....നാവിൽ......

മൂക്ക്....ഗന്ധം ആണ് മൂക്കിന് വിഷയം....സുഖമുള്ളവ മണക്കാൻ ലഭിച്ചില്ലെങ്കിൽ....സുഗന്ധം ലഭിച്ചില്ലെങ്കിൽ.....മൂക്ക് ചുളിക്കും.....ഒരേ ഗന്ധം തന്നെ എപ്പോഴും ആയാൽ വ്യത്യസ്തതകൾക്ക് പിന്നാലെ പായാൻ മനസ്സ് ഓർഡറിടും......

നാവ്....രുചിയാണ് നാവിന് വിഷയം.നല്ല രുചി സുഖം പകരുന്നു.... ഒന്ന് തന്നെ മടുക്കുമ്പോൾ മറ്റൊന്നിലേക്ക് മനസ്സ് മാറുന്നു.... വൈവിധ്യം തന്നെ..

ത്വക്ക്....സ്പർശം ആണ് വിഷയം.....ഇവിടെയും സുഖലഭിക്കുന്നവയുടെ പുറകേ പായാൻ മനസ്സ് നിർദ്ദേശിക്കും....ഏറ്റവും വലിയ ജ്ഞാനേന്ദ്രിയവും ത്വക്ക് തന്നെ....ശരീരമാകമാനം ത്വഗിന്ദ്രിയം....മന്ദമാരുതൻ്റെ സ്പർശനം നല്ല സുഖാനുഭവം നൽകും.....ആരുടെയൊക്കെ സ്പർശനം വേണം...ആരെയൊക്കെ സ്പർശിക്കണം....ആർക്കറിയാം..!

ഇങ്ങനെ കണ്ണ്,കാത്,മൂക്ക്,നാക്ക്,ത്വക്ക് എന്നീ അഞ്ച് ജ്ഞാനേന്ദ്രിയങ്ങളിൽ കൂടിയാണ് നാം പ്രപഞ്ചത്തെ അറിയുന്നത്.അഞ്ചിന്ദ്രിയങ്ങളിൽ ഒന്നൊ അതിലധികമോ കുറഞ്ഞാൽ പ്രപഞ്ചാനുഭവം തന്നെ  മറ്റൊന്നായിരിക്കും.ഇനി ഇവകൂടാതൊരിന്ദ്രിയം കൂടുതൽ ലഭിച്ചാലൊ...അവിടെയും പ്രപഞ്ചാനുഭവം ഇപ്പോളറിയുന്നതിൽ നിന്നും വളരെ വളരെ വ്യത്യസ്തമായിരിക്കും...ആറാമിന്ദ്രിയം(മനസ്സിന്റെ ഉയർന്ന നിലയല്ല ഇവിടെ ഉദ്ദേശിക്കുന്നത്)എന്തായിരുക്കുമെന്ന് തന്നെ സങ്കല്പിക്കാൻ കഴിയുന്നുണ്ടോ........കാഴ്ച്ചയും, കേൾവിയും,ഗന്ധവും,രുചിയും,സ്പർശവും അല്ലാത്ത മറ്റൊന്ന്..... ഏതായാലും സങ്കല്പിച്ച് നോക്കൂ....

നിത്യവും പഞ്ചേന്ദ്രിയങ്ങൾ നൽകുന്ന വിവരങ്ങളിൽ മനസ്സ് വ്യാപരിച്ച് "സുഖിക്കുന്നു".സുഖദുഃഖങ്ങളെ വേർതിരിച്ച് ഉള്ളിൽ സൂക്ഷിക്കുന്നു.പതിവായി ജ്ഞാനേന്ദ്രിയങ്ങളിൽ കൂടി ഉള്ളിലേക്ക് കടക്കുന്ന ചിന്തകൾ നമ്മുടെ സ്വഭാവരൂപീകരണത്തെ നന്നായി സ്വാധീനിക്കുന്നുണ്ട്...സുഖം ലഭിക്കുന്നവയക്കായി മനസ്സ് കൊതിക്കുന്നു.....കാണുന്ന,കേൾക്കുന്ന.... എല്ലാം മനസ്സിനെ പ്രസ്തുത സുഖാനുഭവത്തിനായി കൊതിപ്പിക്കും....എല്ലാവർക്കും ആഗ്രഹിക്കുന്ന സുഖാനുഭവം സ്വന്തമാക്കാൻ കഴിഞ്ഞെന്ന് വരില്ല.കിട്ടാത്തവർ ചിലപ്പോൾ അതിനായി കാപട്യം കാണിക്കാം...ബലമായി സ്വന്തമാക്കാം....ഇതല്ലേ പിടിച്ചുപറിക്കും പീഡനങ്ങളിലേക്കും നയിക്കുന്നത്.

ഉപബോധമനസ്സിൻ്റെ ആയുധങ്ങളാണ്.....

 "ജ്ഞാനേന്ദ്രിയങ്ങളും കർമ്മേന്ദ്രിയങ്ങളും"

ഉപബോധമനസ്സിലേക്കുള്ള ഇടനാഴിയാണ് ബോധമനസ്സ് വാതിലുകൾ ജ്ഞാനേന്ദ്രിയങ്ങളും.....ഉപബോധമനസ്സിനെ നേരിട്ട് തിരുത്താൻ സാധാരണ ഒരുവന് കഴിയില്ല...ശീലങ്ങളൊക്കെ അവിടെയാണ്....നല്ലതെന്നൊ..ചീത്തയെന്നോ നന്മതിന്മകളെ വേർതിരിക്കാൻ ഉപബോധമനസ്സിന് കഴിയില്ല.അതങ്ങ് പ്രവർത്തിക്കുന്നു.....കർമ്മേന്ദ്രിയങ്ങളിൽക്കൂടി....ഒന്നൊ രണ്ടൊ ആഴ്ചയിൽ ഡ്രൈവിംഗ്,നീന്തൽ ഇവയൊക്കെ നമ്മുടേതാവുന്നില്ലേ...ജ്ഞാനേന്ദ്രിയങ്ങളേയും കർമ്മേന്ദ്രിയങ്ങളേയും നന്നായുള്ളൊരു കളിയാണിത്....മനസ്സോടുചേർന്ന്.വർഷങ്ങളായി നമ്മുടെയുള്ളിൽ എന്തൊക്കെയാണോ ശീലങ്ങളായിക്കിടക്കുന്നത്...!

ജ്ഞാനേന്ദ്രിയങ്ങളാകുന്ന പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രിക്കുന്നതിന്റെ പ്രാധാന്യം നമുക്കിതുവരെയും പിടികിട്ടിയിട്ടുണ്ടോയെന്നറിയില്ല.നിത്യജീവിതത്തിൽ കാണുകയും കേൾക്കുകയും...ഇങ്ങനെ പഞ്ചേന്ദ്രിയങ്ങളേയും അല്പസ്വല്പം....അല്ല ! നല്ല രീതിയിൽ നിയന്ത്രിച്ചില്ലെങ്കിൽ അവ നമ്മെ കുഴിയിൽ ചാടിക്കും.......

രാഗം,ദ്വേഷം,കാമം, ക്രോധം,മോഹം,ലോഭം,മദം,മാത്സര്യം എന്ന അഷ്ടരാഗങ്ങൾക്കും ഹേതുവായിത്തീരുന്നത് മനസ്സിന്റെ മുകളിൽ ബുദ്ധിയുടെ നിയന്ത്രണം പരാജയപ്പെടുമ്പോളാണ്...അതായത് വികാരം വിവേകത്തെ തോൽപ്പിക്കുന്നു.....

ഒരു പരസ്യം പതിവായി കാണുമ്പോൾ .....എന്നാലിതൊന്ന് പരീക്ഷിച്ചേക്കാം....എന്ന് ചിന്തിക്കാറില്ലേ....അവ നമ്മെ സ്വാധീനിക്കുന്നു.

തന്റേതിനേക്കാൾ വലിയൊരു വീട് മറ്റൊരുവന് കാണുമ്പോൾ...(കാഴ്ച്ച)....ഇങ്ങനെ ഓരോ വിഷയത്തേയും ചിന്തിച്ച് അവനവന്റെ ബലഹീനതകളെ കണ്ടെത്തി....ഇന്ദ്രിയങ്ങളെ നേർവഴിക്ക് നയിക്കേണ്ടതിൻ്റെ അത്യാവശ്യം മനസ്സിലാക്കൂ....ഈശ്വരനിലേക്ക് തിരിച്ചോളൂ

ആമയാകൂ....അപകടം മണത്തറിഞ്ഞ് ഇന്ദ്രിയങ്ങളെ ആമ തൻ്റെ അവയവങ്ങളെ എന്ന പോലെ  പിൻവലിക്കൂ...ശ്രദ്ധ മറ്റൊരു വഴിയിലേക്ക് നയിക്കൂ...

ദിനവും....ഉണർന്ന് തിരികെ ഉറക്കത്തിലേക്ക് പോകുന്നതിന് മുൻപ് നാം എന്തൊക്കെ ആണ് ഇന്ദ്രിയങ്ങളിലൂടെ ഉള്ളിലേക്ക് എടുക്കുന്നത്....എവിടെയൊക്കെയാണ് പ്രായത്തിനനുസരിച്ച് നാം കൂടുതൽ ഒട്ടി നിൽക്കുന്നത്....ഒരു ബുക്കിൽ എഴുതി വയ്ക്കൂ....(ബുക്ക് ആവശ്യം കഴിഞ്ഞ് നന്നായി പൂട്ടി വയ്ക്കാൻ മറക്കല്ലേ......)

Comments

Popular posts from this blog

അവിസ്മരണീയ യാത്രാനുഭവങ്ങളിലൂടെ......ഭാഗം 3

ഉദ്ധരേതാത്മനാത്മാനം......

"നാമവും രൂപവും"