Posts

Showing posts from November, 2019

അവിസ്മരണീയ യാത്രാനുഭവങ്ങളിലൂടെ......ഭാഗം 3

22/09/19 പാണ്ഡുകേശ്വറിലെ ഉറക്കം, തണുപ്പ് ശീലിച്ചിട്ടില്ലാത്തതിനാലാവും  ഇടക്കിടക്ക് ഉണർന്നു.ഇരുപത്തിമൂന്ന് കിലോമീറ്റർ കൂടി യാത്ര ചെയ്താൽ ബദരിനാഥെത്തും.ക്ഷേത്രത്തിൽ തിരക്ക് തുടങ്ങുന്നതിന് മുൻപ് എത്തണം.രാവിലെ എഴുന്നേറ്റ് കുളിക്കാനായി കുളിമുറിയിൽ കയറിയെങ്കിലും അസഹനീയമായ തണുപ്പു കാരണം ബദരീനാഥ് എത്തിയശേഷം കുളിക്കാം എന്ന് തീരുമാനിച്ചു.ഒരുവിധം പല്ല് തേച്ചു.ഹോട്ടലിന് സമീപത്തുനിന്നും ചായ ലഭിച്ചു,അതും കുടിച്ച് അഞ്ചരയോടെ യാത്ര തുടർന്നു..അല്പസമയത്തെ യാത്ര കൊണ്ട് മനസ്സിലായി  ലംബാഘട്ടിലെ റോഡിന്റെ അവസ്ഥ... കഴിഞ്ഞദിവസം രാത്രി ഇതുവഴി കട്ടത്തിവിട്ടിരുന്നില്ല.ആപത്ത് സംഭവിച്ചാൽ രാത്രിയിലൊരു രക്ഷാപ്രവർത്തനം എളുപ്പമല്ലാത്തതിനാലാവണം രാത്രിയാത്ര അനുവദിക്കാഞ്ഞത്.എത്രയൊക്കെ ശരിയാക്കിയാലും വീണ്ടും വീണ്ടും മണ്ണിടിയുന്ന മലനിരകൾ ഏകദേശം ഇരുന്നൂറ് മീറ്ററോളം ഒരു വാഹനം മാത്രം ഒരേ സമയം കടത്തിവിടുന്നു.അത് മറുവശത്ത് എത്തിയശേഷം അടുത്തത്...ഇങ്ങനെ ഇരുവശത്തേക്കും വാഹനങ്ങൾക്ക് കടന്ന് പോകുന്നതിനാൽ അല്പസമയം അവിടെ കഴിച്ചുകൂട്ടേണ്ടതായി വന്നു.ശ്വാസം പിടിച്ച് കടന്ന് പോകേണ്ടുന്ന വഴി..ഏത് സമയവും പാറകളും മണ്ണും ഇടിഞ്ഞ് ദുരന്തം ഉണ്ടാവാം.

അവിസ്മരണീയ യാത്രാനുഭവങ്ങളിലൂടെ......ഭാഗം 2

21/09/19... മനസ്സ് വളരെ ശാന്തമായിരുന്നതിനാൽ ഹരിദ്വാറിലെ രാത്രിയിൽ കിടന്ന് അല്പനേരത്തിനുള്ളിൽ നിദ്രാദേവിയുടെ കടാക്ഷമുണ്ടായി...ഗാഢനിദ്ര.........  ജീവിതയാത്രയിൽ ഒരുവൻ ദിനവും അനേകം പരീക്ഷണങ്ങളിൽ കൂടി കടന്ന് പോയ്ക്കൊണ്ടിരിക്കുന്നു.... ആശങ്കകളും ആവലാതികളും ഒഴിഞ്ഞ ഒരു കാലം ഉണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.കഴിഞ്ഞുപോയ കാലഘട്ടങ്ങളിൽ തനിക്കും, തൻ്റെ ചുറ്റുപാടിൽ നിന്നും കാണുകയും കേൾക്കുകയും കഥകളിലൂടെയും മറ്റും വായിച്ചറിയുകയും ചെയ്ത ദുഃഖങ്ങളും ദുരന്തങ്ങളും തന്റെ ഭാവിയിൽ തനിക്കും തന്റെ വേണ്ടപ്പെട്ടവർക്കും സംഭവിക്കുമോയെന്ന ആശങ്കകൾ,ഇത്തരം ധാരാളം അസ്വസ്ഥപ്പെടുത്തുന്ന ചിന്തകളാൽ, പ്രസന്നമായി അഭിമുഖീകരിക്കേണ്ടവയെ മാനസികസങ്കർഷത്തോടെ കടന്ന് പോകുമ്പോൾ പരാജയം ഉണ്ടാവുകയെന്നത് സ്വാഭാവികമാണ്...മാനസികസങ്കർഷത്തിൽ ഗാഢനിദ്രയെന്ന സുഷുപ്തി ഇന്ന് പലർക്കും ലഭിക്കുന്നില്ല...ദുഃസ്വപ്നങ്ങളാൽ അസ്വസ്ഥനായി അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞും മറിഞ്ഞും കിടന്ന് നേരംവെളുപ്പിക്കുന്നു...ചിലർ ലഹരിവസ്തുക്കളിൽ അഭയം തേടി ഉറങ്ങുന്നു...നല്ലൊരു ഭക്തൻ തന്റെ ജീവിതത്തെപ്പറ്റിയുള്ള ആശങ്കകളെ ദൈവത്തിൻ്റെ പാദങ്ങളിൽ സമർപ്പിച്ച് ശാന്തനായുറങ്ങുന്ന

അവിസ്മരണീയ യാത്രാനുഭവങ്ങളിലൂടെ....ഭാഗം 1

ബദരീനാഥ് ധാമിലേക്ക് ഒരു യാത്ര എന്നോ ഒരിക്കൽ മനസ്സിൽ കടന്ന്കൂടിയിരുന്നതിനാലാവണം...ഹരിയേട്ടനും ഹരിയമ്മാവനും പ്രസാദേട്ടനും  വരുന്നോയെന്ന് ചോദിച്ചപ്പോൾ തന്നെ ലീവിന് അപേക്ഷിച്ചത്...അങ്ങനെ ഞങ്ങൾ നാലുപേർ യാത്രക്ക് തയ്യാറായത്.തുടക്കത്തിലെ തന്നെ ഹരിയേട്ടൻ യാത്ര അദ്ദേഹത്തിന്റെ Ertiga-യിൽ ആവാം എന്ന് പറഞ്ഞു... ധാരാളം ഭാരതത്തിലുടനീളം യാത്ര ചെയ്യുന്ന ഒരാളെന്ന നിലയിൽ കാറിൽ പോകാമെന്ന അദ്ദേഹത്തിന്റെ അഭിപ്രായത്തോട് എല്ലാവരും യോജിച്ചു.പൊതു അഭിപ്രായം മാനിച്ച് വാഗബോർഡറും, ജാലിയൻ വാലാബാഗും,അമൃത്സർ സുവർണ്ണ ക്ഷേത്രവും,അക്ഷർധാം ക്ഷേത്രവും താജ്മഹലും യാത്രയിലിടം പിടിച്ചു.അങ്ങനെ അത്യാവശ്യം പാചകത്തിനുള്ള സാമഗ്രികളുൾപ്പടെ സെപ്റ്റംബർ 17 ന് ചെട്ടികുളങ്ങര നിന്നും യാത്ര തുടങ്ങി.തിരുവല്ല-മുണ്ടക്കയം-കുട്ടിക്കാനം-പീരുമേട്-കുമളി-കമ്പം-തേനി-ഡിണ്ടിഗൽ-നാമക്കൽ വഴി പുലർച്ചെ നാല് മണി ആയപ്പോഴേക്കും ബംഗളൂരു എത്തി.... 18/9/19 നേരം പുലരുന്നു.. പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റി ആഹാരം,വിശ്രമം ഇവയ്ക്കു ശേഷം യാത്ര തുടർന്നു... കാറിൽ അത്യാവശ്യം പഴം,ഏകദേശം 60 ലിറ്ററോളം വെള്ളം ഇവ കരുതിയിരുന്നതിനാൽ ആഹാരത്തിന്റെ സമയ ക്രമം തെറ്റാതെ ശ്രദ്ധിച്ചിരുന്ന

'"ഭോഗങ്ങളെല്ലാം ക്ഷണപ്രഭാചഞ്ചലം വേഗേന നഷ്ടമാമായുസ്സുമോര്‍ക്ക നീ"'

എത്ര മനോഹരമാണ് നമ്മുടെ ഭൂമി.....പൂക്കളാലും...കായ്കളാലും....വള്ളിപ്പടർപ്പുകളാലും...പുഴകളാലും....സമൃദ്ധമായ വനങ്ങൾ.......... പ്രകൃതി സുന്ദരമായ ഗ്രാമങ്ങൾ......... മനുഷ്യനിർമ്മിതമെങ്കിലും നഗരങ്ങളും സൗന്ദര്യത്തിൻ്റെ കാര്യത്തിൽ ഒട്ടും പിറകിലല്ല.......കാണുന്നില്ലേ ഈ സൗന്ദര്യം..... അനേകരാജ്യങ്ങളിലായി ഏകദേശം 770 കോടി ജനങ്ങൾ വസിക്കുന്നു.ഇക്കാണുന്നവയെല്ലാം സാങ്കേതിക വിദ്യയായാലും, ഏതുമേഖലയിലായാലും ഇവിടെനിന്ന് തന്നെ വികസിപ്പിച്ചെടുത്തവ... ശാശ്വതമായ ആനന്ദത്തെ ഇതുവരെ ബഹുഭൂരിപക്ഷവും കണ്ടെത്തിയിട്ടുണ്ടോയെന്ന് സംശയിക്കുന്നു(ലഭ്യമായവയിൽ തൃപ്തിയോടെ ഇവിടം കടന്നുപോയവരെ വിസ്മരിക്കുന്നില്ല)..ഇല്ല,ഉണ്ടെങ്കിൽ അന്യഗ്രഹങ്ങളിലും ക്ഷീരപഥങ്ങളിലേക്കും പ്രപഞ്ചത്തിന്റെ മറ്റ് കോണുകളിലേക്കും മനുഷ്യൻ കണ്ണുവയ്ക്കിവല്ലായിരുന്നു.... എല്ലാവരും സുഖത്തിനായി നെട്ടോട്ടമോടുകയാണ്.... എപ്പോഴും സുഖം ലഭിക്കണം,ദുഃഖം ഉണ്ടാകാൻ പാടില്ല.... കഠിനാധ്വാനം ചെയ്യാൻ കഴിവുള്ളവർ നല്ല രീതിയിൽ അധ്വാനിച്ച് ഉയർന്ന തൊഴിലുകൾ കണ്ടെത്തുന്നു....വരവിനനുസരിച്ച് ഒരു പക്ഷേ ധനം ചിലവഴിക്കയും ആഢംബരത്തോടെ സമൂഹത്തിൽ കഴിയുകയും ചെയ്യുന്നു...... ചിലർ കഠിനാധ്വാനം ഇല

ആത്മഹത്യ !

മരണം....അധികം ആളുകളും കേൾക്കാൻ ഇഷ്ടപ്പെടാത്ത ഓർമ്മിക്കാൻ ഇഷ്ടപ്പെടാത്ത വാക്ക്..... പിന്നെയെന്തിന് ആത്മഹത്യ ചെയ്യുന്നു...... അപ്പോൾ മരണത്തേക്കാൾ ഭയപ്പെടുന്നവയില്ലേ.... ആത്മാഭിമാനം അഭിമാനം...അധികം ആയാൽ, അത് നഷ്ടപ്പെടും എന്നറിഞ്ഞാൽ "തനിക്കിത് താങ്ങാൻ കഴിയില്ലെന്ന്" ഉറപ്പിച്ച് ചിലർ മരണത്തെ സ്വീകരിക്കുന്നു..........(ആത്മാഭിമാനത്തെ ഒരു വിശകലനത്തിന് വിധേയമാക്കിയാൽ അനേകം വിഷയങ്ങൾ ആത്മാഭിമാനവുമായി ബന്ധപ്പെട്ട് കിടക്കുന്നുവെന്ന് മനസ്സിലാക്കാം...) രോഗങ്ങൾ.... രോഗങ്ങളും അവ നൽകുന്ന വേദനയും.....സാമ്പത്തിക ബാധ്യതയും ഭേദമാക്കാൻ....പരിഹരിക്കാൻ കഴിയില്ല എന്നറിയുമ്പോൾ....ഇനിയിതെത്ര നാൾ സഹിക്കണം എന്നത് "തനിക്ക് താങ്ങാൻ കഴിയില്ലെന്ന" അവസ്ഥയിൽ ചിലർ മരണത്തെ സ്വീകരിക്കുന്നു...... തീവ്രമായആഗ്രഹങ്ങൾ തന്റെ തീവ്രമായഇഷ്ടങ്ങൾ നടക്കാതെ വരുമ്പോൾ.... തന്റെ ഇഷ്ടത്തിന് മാതാപിതാക്കളും സമൂഹവും കൂട്ടുനിൽക്കില്ല... എന്ന് ഉറപ്പിച്ച് തന്റെ തീവ്രമായ ആഗ്രഹം ഒരു കാരണവശാലും നടക്കില്ലെന്ന് തിരിച്ചറിഞ്ഞ്....തീവ്രമായ തന്റെ ആഗ്രഹം സഫലമാകാത്തത് തനിക്ക് "താങ്ങാൻ കഴിയാതെ വരുന്നു"..ഒപ്പം തന്റെ പിടിവ

ഉദ്ധരേതാത്മനാത്മാനം......

"വലിയൊരു ലോകം നന്നാവാൻ ചെറിയൊരു മന്ത്രം കാതിലോതാം സ്വയം നന്നാവുക" (കുഞ്ഞുണ്ണിമാഷ്) അല്ല...മാഷേ ഞാൻ ഇപ്പോൾ മോശക്കാരനാണോ...? ഏയ് ഞാൻ എന്നോട് തന്നെ പറഞ്ഞതാണേ.... നമ്മൾ എല്ലാം നല്ല ആൾക്കാരാണ്....അല്ല ഞാൻ മറ്റുള്ളവരേക്കാൾ നല്ലൊരാളല്ലേ,എനിക്കെന്തിൻ്റെ കുറവാ.... ഏതായാലും ഒരാത്മ പരിശോധന നല്ലതല്ലേ.....ഇതുവരെ അങ്ങനൊരു പരിശോധന നടത്തിയിട്ടില്ലെങ്കിൽ.... ശ്ശ്.....ശ്....പരിശോധന ആരോടും പറയണ്ട...രഹസ്യമായിക്കോട്ടേ....... എവിടെ തുടങ്ങണം..... അല്ലെങ്കിൽ തന്നെ എനിക്കെന്താണ് പോരായ്മ ? (ഏയ് ഞാനൊരു കേമനല്ലേ....!) നല്ല വിദ്യാഭ്യാസം ഇല്ലേ..... ....(എന്നേക്കാൾ വിദ്യാഭ്യാസം കൂടിയ ആളെ കാണുമ്പോൾ ഉള്ളിലേക്ക് ഒന്നു നോക്കൂ !... "അല്ലെങ്കിൽ തന്നെ എന്തിനാ അധികം പഠിക്കുന്നത്...അറിയേണ്ടതൊക്കെ അറിഞ്ഞല്ലോ" !).... എന്നേക്കാൾ വിദ്യാഭ്യാസം കുറഞ്ഞ ആളെക്കാണുമ്പോൾ ഉള്ളിലേക്ക് നോക്കൂ.....(ഇവനെയൊക്കെ പഠിക്കാൻ വിട്ടപ്പോൾ പഠിക്കാത്തതിൻ്റെയൊരു കുഴപ്പമാ ഇത് ... എന്നെപ്പോലെ ആകാമായിരുന്നു....) നല്ലൊരു ജോലിയില്ലേ....! (എന്നേക്കാൾ ഉയർന്ന ജോലിചെയ്യുന്നവനെ/സമ്പാദിക്കുന്നവനെ കണ്ടാൽ എനിക്ക് സഹിക്കുമോ.....അവന്

ഒന്നായാൽ നന്നായി

മനുജാതിയില്‍ത്തന്നെ പലവിധം മനസ്സിന്നു വിശേഷമുണ്ടോര്‍ക്കണം. (ജ്ഞാനപ്പാന) മനുഷ്യൻ അവൻ്റെ തന്നെ മനസ്സിലേക്ക് നോക്കുമ്പോൾ,ഏതെങ്കിലും ഒരു വിഷയത്തിൽ തന്നെ അവൻ്റെ ഉള്ളിൽ തന്നെ വിരുദ്ധമായ അഭിപ്രായങ്ങളും ആശയങ്ങളും ഉരുത്തിരിഞ്ഞ് വരുന്നതായും ഒരു തീരുമാനമെടുക്കുന്നതിന് പലപ്പോഴും അവൻ്റെ ഉള്ളിലെ അഭിപ്രായ ഐക്യമില്ലായ്മ അവനെ കഷ്ടപ്പെടുത്തുന്നതായും,പലപ്പോഴും മാനസിക സംഘർഷത്തിന് ഹേതുവാകുന്നതും ശരിയായതും,തെറ്റായതുമായ തീരുമാനങ്ങൾ അവനിൽ നിന്നും വരുന്നതായും കാണാം.ഇതിന് വിഷയത്തിലുള്ള അജ്ഞത ഒരു പ്രധാന ഘടകമാണ്.അജ്ഞത എന്നത് ഇവിടെ അറിവില്ലായ്മയെക്കാൾ തെറ്റായ അറിവാകും കൂടുതൽ അപകടകാരി. ഒരുവനിൽ നിന്നും ഇത് രണ്ടു വ്യക്തികളിലേക്ക് കടക്കുമ്പോൾ കൂടിയാലോചിച്ച് തീരുമാനമെടുക്കേണ്ട അവസരങ്ങളിൽ ഏകദേശം ഒരേ മാനസികാവസ്ഥയുള്ളവരല്ല എങ്കിൽ പ്രശ്നം ഇവിടെയും കൂടുതൽ സങ്കീർണ്ണമാകുന്നു.ഇവിടെ അജ്ഞതയും (തെറ്റായ അറിവും,അറിവില്ലായ്മയും) "ego" യും അഭിപ്രായ ഐക്യത്തിലെത്തുന്നതിൽ നിന്നും രണ്ടു പേരേയും അകറ്റുന്നു.ശരിയാണെങ്കിലും തെറ്റാണെങ്കിലും "എൻ്റെ" അഭിപ്രായങ്ങൾ ആവണം തീരുമാനമാകേണ്ടത്.ഇത് ദാമ്പത്യബന്ധത്തിലും കാണാവുന്നതാണ്

"ലോകമെന്താ ഇങ്ങനെ ? "

"ലോകമെന്താ ഇങ്ങനെ ? " ഇതേ രീതിയിൽ ചിന്തിച്ചിട്ടുണ്ടോ ? ദിവസവും ധാരാളം യാത്ര ചെയ്യേണ്ടി വരാറുണ്ട്‌ ,മണിക്കൂറുകളോളം ! ഇത്തരം അവസരങ്ങളിലും ഏകാന്തതകളിലും ആണ് നമ്മിൽ ചിന്തകൾ വിടരുന്നത്. മിക്കവാറും എല്ലാവരും ഏകാന്തതകളിലും മറ്റും സ്മാർട്ഫോണുകളിൽ അഭയം തേടുന്നു,സംഗീതം ആസ്വദിക്കുന്നു.നേരം പോക്കുകൾ എന്നിതിനെ പറയും.അപ്പോൾ ചിന്തകൾ ഉണ്ടാകുന്നില്ല.ചിന്തിക്കാൻ നാം മനസിന് സമയം നൽകുന്നില്ല. എങ്കിലും പാട്ട് കേൾക്കുന്നതിനിടയിലും അതുപോലെ എവിടെ ശ്രദ്ധ കേന്ദ്രീകരിച്ചാലും നമ്മെ അസ്വസ്ഥപ്പെടുത്തുന്ന വിഷയങ്ങൾ ഉണ്ടെങ്കിൽ ആസ്വാദനത്തിനിടയിലും മനസ്സ് കാടുകയറും."ലോകമെന്താ ഇങ്ങനെ ? "എന്ന് ചിലരെങ്കിലും ചിന്തിക്കാതിരിക്കില്ല.ഇന്ന് നമുക്ക് ലോകത്തെ അറിയാൻ നിരവധി മാർഗ്ഗങ്ങൾ ഉണ്ട്.പത്രങ്ങൾ,ടെലിവിഷൻ,മറ്റു സോഷ്യൽ മീഡിയകൾ.ഇന്റർനെറ്റിന്റെ വരവോടെ ലോകത്തിന്റെ ഏതു ഭാഗത്തു നിന്നും സംഭവവികാസങ്ങൾ നമ്മിലേക്ക്‌ എത്തുന്നു.ഒരു കുടുംബത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ മുതൽ രാജ്യങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ വരെ.എന്തൊക്കെ പ്രശ്നങ്ങളാണല്ലേ; ചുറ്റുപാടും...എന്തുകൊണ്ടാണ് നമുക്ക് മാനസിക സമ്മർദ്ദം ഉണ്ടാക്കുന്ന പ്രശ്നങ്ങളുണ്ടാകുന്ന

"നാമവും രൂപവും"

നാമവും രൂപവും നമുക്ക് പരിചിതമായ രണ്ട് വാക്കുകളാണ്.'നാമ'മെന്നാൽ വസ്തുവിനേയൊ,വ്യക്തിയേയോ സൂചിപ്പിക്കുന്ന; നാം വിളിക്കുന്ന ശബ്ദം, സംജ്ഞ, നാമധേയം എന്നൊക്കെയാണർത്ഥമാക്കുന്നത്.ഏതൊരു വസ്തുവിനും നാം ഒരു പേര് നൽകിയിരിക്കുന്നു.യഥാർത്ഥത്തിൽ ഇല്ലാത്തവയ്ക്കും കാണും ഒരു നാമം,ഉദാഹരണമായി മുയൽക്കൊമ്പ് എന്ന് ചില അവസരങ്ങളിൽ പറയാറുണ്ട്.'രൂപം' എന്നത് ഒന്നിന്റെ മൂർത്തഭാവം,അതായത് ഇന്ദ്രിയങ്ങളാൽ നമുക്ക് അറിയാവുന്നത് പ്രസ്തുത വസ്തുവിന്റെ ആകൃതി.നാമവും രൂപവും തമ്മിൽ അഭേദ്യമായ ഒരു ബന്ധം കാണാം.ഒരു നാമം കേൾക്കുമ്പോൾ അതിന് അനുസൃതമായ ഒരു രൂപം നമ്മുടെ ഉളളിൽ തെളിയുന്നത് നമുക്ക് അനുഭവമുള്ളതാണ്. അറിവില്ലാത്ത ഒന്നിനെയാണ് നാമം സൂചിപ്പിക്കുന്നതെങ്കിൽ നമ്മുടെ ഉള്ളിൽ ഒരവ്യക്തത അവശേഷിക്കുന്നു.അതുപോലെ ഒരു വസ്തുവിനെ കാണുമ്പോൾ അതിന് നാം നൽകിയ പേര് നമ്മുടെ സ്മൃതിയിൽ വരുന്നു.അവ്യക്തമായ ദൃശ്യം ആയിരുന്നുവെങ്കിൽ കണ്ടതിനെ മറ്റൊരു വസ്തു/വ്യക്തിയായി തെറ്റിദ്ധരിക്കയോ,അവ്യക്തത നിലനിൽക്കുകയോ ചെയ്യാം...കണ്ടിട്ടേയില്ലാത്ത രൂപത്തിനെ കണ്ടിട്ടുള്ള ഒരാൾ വിശദീകരിക്കുമ്പോൾ നമ്മുടെയുള്ളിൽ വിശദീകരണത്തെ അടിസ്ഥാനമാക്കി ഒരാകൃതി രൂപം കൊണ

"മത്സരിക്കുന്നതെന്തിനു നാം വൃഥാ"

വൈവിധ്യം എന്നത് ഏത് സമൂഹത്തിലും കാണുവാൻ സാധിക്കും.വിവിധ മതവിശ്വാസങ്ങളിൽ വിശ്വസിക്കുന്നവർ... വിവിധ രാഷ്ട്രീയപാതകൾ പിൻതുടരുന്നവർ..ഒരു പ്രത്യേക സ്ഥലത്ത് വസിക്കുന്നവർ ഇവയിൽ നിന്നെല്ലാം അവരവരുടെ താല്പര്യങ്ങൾക്ക് പൊരുത്തപ്പെടുന്നവരുടെ മറ്റൊരു സമൂഹം... എവിടെയും സമ്പന്നന്മാരുണ്ടാകും... വിദ്യാഭ്യാസത്താൽ,വസ്തുവകകളാൽ,ധനത്താൽ,പ്രശസ്തിയാൽ,സുഖസൗകര്യങ്ങളാൽ.....അങ്ങനെയെല്ലാം.അതായത് ഭൗതിക സാഹചര്യങ്ങളിൽ വൈവിധ്യമാർന്ന ഒരു വലിയ സമൂഹം....ഇവരിൽ ഭൂരിപക്ഷവും വിദ്യാഭ്യാസം,ധനം മറ്റ് നേട്ടങ്ങളൊക്കെയും ഇവരൊ,പൂർവ്വീകരൊ കഠിനാദ്ധ്വാനം ചെയ്ത് നേടിയെടുത്തവയുമാവും.സമ്പന്നനാണെങ്കിലും ദരിദ്രനാണെങ്കിലും അവരിൽത്തന്നെ നന്മയുടെ കണികകൾ ഉള്ളവർ മറ്റുള്ളവരെ സഹായിക്കുന്നതിൽ മാതൃകയാവുന്നതും കാണാം. മിക്കവാറും എല്ലാവരും; പലരേയും തമ്മിലും തന്നോടും താരതമ്യം ചെയ്യുകയെന്നത് സ്വാഭാവികമാണ്.ഇവരെക്കൂടാതെ: എനിക്കെന്തൊക്കെയൊ ഇല്ലായെന്ന തോന്നലുള്ളവരും ഉണ്ടെങ്കില്‍ത്തന്നെയും ഇതൊന്നും പോരായെന്ന തോന്നലുള്ളവരും സമൂഹത്തിൽ കാണും.എന്തും തനിക്കുളളതില്‍ കൂടുതലായി മറ്റൊരാളുടെ കയ്യില്‍ കാണുമ്പോഴും അസ്വസ്ഥനാകുന്നു... അസഹിഷ്ണുത ഉണ്ടാകുന്നു.ഒറ്റവാക്കിലിത