'"ഭോഗങ്ങളെല്ലാം ക്ഷണപ്രഭാചഞ്ചലം വേഗേന നഷ്ടമാമായുസ്സുമോര്‍ക്ക നീ"'

എത്ര മനോഹരമാണ് നമ്മുടെ ഭൂമി.....പൂക്കളാലും...കായ്കളാലും....വള്ളിപ്പടർപ്പുകളാലും...പുഴകളാലും....സമൃദ്ധമായ വനങ്ങൾ.......... പ്രകൃതി സുന്ദരമായ ഗ്രാമങ്ങൾ......... മനുഷ്യനിർമ്മിതമെങ്കിലും നഗരങ്ങളും സൗന്ദര്യത്തിൻ്റെ കാര്യത്തിൽ ഒട്ടും പിറകിലല്ല.......കാണുന്നില്ലേ ഈ സൗന്ദര്യം.....
അനേകരാജ്യങ്ങളിലായി ഏകദേശം 770 കോടി ജനങ്ങൾ വസിക്കുന്നു.ഇക്കാണുന്നവയെല്ലാം സാങ്കേതിക വിദ്യയായാലും, ഏതുമേഖലയിലായാലും ഇവിടെനിന്ന് തന്നെ വികസിപ്പിച്ചെടുത്തവ...
ശാശ്വതമായ ആനന്ദത്തെ ഇതുവരെ ബഹുഭൂരിപക്ഷവും കണ്ടെത്തിയിട്ടുണ്ടോയെന്ന് സംശയിക്കുന്നു(ലഭ്യമായവയിൽ തൃപ്തിയോടെ ഇവിടം കടന്നുപോയവരെ വിസ്മരിക്കുന്നില്ല)..ഇല്ല,ഉണ്ടെങ്കിൽ അന്യഗ്രഹങ്ങളിലും ക്ഷീരപഥങ്ങളിലേക്കും പ്രപഞ്ചത്തിന്റെ മറ്റ് കോണുകളിലേക്കും മനുഷ്യൻ കണ്ണുവയ്ക്കിവല്ലായിരുന്നു....
എല്ലാവരും സുഖത്തിനായി നെട്ടോട്ടമോടുകയാണ്.... എപ്പോഴും സുഖം ലഭിക്കണം,ദുഃഖം ഉണ്ടാകാൻ പാടില്ല.... കഠിനാധ്വാനം ചെയ്യാൻ കഴിവുള്ളവർ നല്ല രീതിയിൽ അധ്വാനിച്ച് ഉയർന്ന തൊഴിലുകൾ കണ്ടെത്തുന്നു....വരവിനനുസരിച്ച് ഒരു പക്ഷേ ധനം ചിലവഴിക്കയും ആഢംബരത്തോടെ സമൂഹത്തിൽ കഴിയുകയും ചെയ്യുന്നു...... ചിലർ കഠിനാധ്വാനം ഇല്ലാതെ പൂർവ്വികരുടെ കഴിവാൽ ആഢംബരത്തോടെ കഴിയുന്നു....മറ്റുചിലർ എങ്ങനെയൊക്കെ ശ്രമിച്ചിട്ടും എങ്ങും എത്തപ്പെടുന്നില്ലെന്നു ചിന്തിക്കുന്നു. ഇങ്ങിനെയുള്ള ആഢംബരജീവിതം കഠിനാധ്വാനത്തിലൂടെ അല്ലാതെ അനുകരിക്കാൻ ശ്രമിക്കുന്നവർ ഏത് കുറുക്കുവഴിയും സ്വീകരിച്ച് ധനം സമ്പാദിക്കുന്നു.... എല്ലാവർക്കും സുഖം ലഭിക്കണം ദുഃഖം ഉണ്ടാകാൻ പാടില്ല....
എന്നാൽ ജീവിതം എന്നും സുഖകരമായി ആണോ മുന്നോട്ട് പോകുന്നത് എന്ന് ആരോട് ചോദിച്ചാലും സമ്പന്നരിലും ദരിദ്രരിലും,വലിയ ഒരു ഭൂരിപക്ഷം അനേകം പ്രശ്നങ്ങളുടെ ഭാണ്ഡക്കെട്ടുകളഴിക്കും.....
സംതൃപ്തി എന്നത് ആരുടെ മുഖത്തും അധികം കാണുന്നില്ല.....
അനേകം പ്രശ്നങ്ങൾ.....ഭയം...
തനിക്കും തന്റെ പ്രീയപ്പെട്ടവർക്കും ഉള്ളതും, അല്ലെങ്കിൽ ഭാവിയിൽ വന്നേക്കാവുന്നതുമായ ശാരീരിക അസ്വസ്ഥതകൾ..രോഗങ്ങൾ...
കള്ളന്മാരെ ഭയം.....
ഇനിയും നേടിയെടുക്കേണ്ടവയുടെ ഒരു ലിസ്റ്റ്...ഉള്ളത് നഷ്ടപ്പെടുമോയെന്ന ഭയം.... ദുഃഖം.....
വിദ്യാഭ്യാസം ഇല്ലാത്തതിന്റെ ദുഃഖം, തൊഴിൽ ഇല്ലാത്തതിന്റെ ദുഃഖം,തൊഴിലുള്ളവന് വിദ്യാഭ്യാസത്തിനനുസരിച്ച് തൊഴിൽ ലഭിക്കാത്തതിന്റെ ദുഃഖം, അനേകം ജോലികൾ ലഭിച്ചവർ ഏത് തിരഞ്ഞെടുക്കുമെന്നതിൽ ആശങ്കപ്പെടുന്നു,നല്ല ജോലിയിൽ തുടരുന്നവർക്ക് ശമ്പളപരിഷ്കരണത്തെ ചൊല്ലി ദുഃഖം, ചിലർക്ക് വിവാഹം കഴിക്കാൻ കഴിയാത്തത് ദുഃഖം,മറ്റ് ചിലർക്ക് കഴിച്ചത് അത്ര പോരാന്ന് ദുഃഖം... കുട്ടികൾ ഇല്ലാത്തത് ദുഃഖം,ഉള്ളവർക്ക് അവരുടെ പോക്ക് അത്ര ശരിയല്ലല്ലോയെന്നും ഇനി എന്ന് നേരേയാവുമെന്ന് ദുഃഖം....അവരുടെ വിദ്യാഭ്യാസം, ഭാവി.... ആശങ്കകൾ മാനസിക സമ്മർദ്ദം.... സഹോദരങ്ങൾ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ച് ദുഃഖം... ചിലർക്ക് കലഹിക്കുന്ന സഹോദരങ്ങളുള്ള ദുഃഖം.. പ്രായമായവർ തങ്ങളെ മക്കൾ വേണ്ടരീതിയിൽ സംരക്ഷിക്കുമോയെന്ന ദുഃഖം...നേരെ സംരക്ഷിക്കപ്പെടുന്നവർക്ക് നാളെയെങ്ങനെയാവുമെന്ന് ദുഃഖം....
ഇനി ചിലർ ബസിൽ സീറ്റ് ലഭിച്ചില്ലെന്ന് ചിന്തിച്ച് അസ്വസ്ഥരാവുന്നവരാണ്... ചിലർക്ക് ലഭിച്ചത് പുറകിലായി എന്നതിൽ അസ്വസ്ഥത...മറ്റുചിലർ ബസ് നിർത്തിയില്ലല്ലോയെന്നും നിറുത്തിയിരുന്നെങ്കിൽ നിന്നായാലും ലക്ഷ്യത്തിലെത്താമായിരുന്നല്ലോയെന്ന് അസ്വസ്ഥത......നിസ്സാരമല്ലേയിത്.....
തനിക്ക് കഴിയാത്തവ അന്യർ ചെയ്യുന്നത് കാണുമ്പോൾ അസൂയയും തന്നെക്കൊണ്ട് ഇതൊന്നും കഴിയുന്നില്ലല്ലോ എന്ന് ചിന്തിച്ച് അത് ദുഃഖം.... ചിലർ അസൂയയുടെ മൂർദ്ധന്യത്തിൽ അന്യനെ ഇല്ലാതാക്കാനും ശ്രമിച്ചേക്കാം...
ദുഃഖിക്കാൻ കാര്യങ്ങൾക്ക് ഒരു പഞ്ഞവുമില്ല......അതിനുവേണ്ടി എങ്ങും അലയേണ്ടിവരുന്നുമില്ല....മറിച്ച് അതുണ്ടായാൽ സുഖം,ഇതുണ്ടായാൽ സുഖം ഇങ്ങനെ കുറേയേറെ സൗകര്യങ്ങളെ സുഖമായി കണക്കാക്കുന്നു..... ക്രമേണ അവയിൽ നിന്നും സുഖം ലഭിക്കാതെയാകുന്നു... വീണ്ടും ദുഃഖം....
സുഖവും ദുഃഖവും ആപേക്ഷിങ്ങളും ഒന്നിനെ അംഗീകരിച്ചാൽ രണ്ടാമത്തേത് അതോടൊപ്പം എത്തുമെന്ന് ചിന്തിക്കുന്നില്ല.....
അന്യരിൽ നിന്നും ഭയന്ന് രാജ്യങ്ങളെല്ലാം കോടാനുകോടി ധനം ചിലവഴിച്ച്.... ആയുധങ്ങൾ നിർമ്മിക്കാനുള്ള ഗവേഷണങ്ങൾ നടത്തുന്നു....വികസിപ്പിച്ചെടുക്കുന്നു.....വികസിപ്പിച്ചവ തങ്ങളുടെ ആയുധപ്പുരകളിൽ സംഭരിക്കുന്നു..... അവയിൽ ചിലത് ആവശ്യക്കാർക്ക് വിൽക്കുന്നു...... ഗവേഷണങ്ങൾ തുടരുന്നു........ എങ്ങാനും ആരെങ്കിലും ആക്രമിച്ചാൽ..... ഓരോ നിമിഷവും ഭയന്ന് കഴിയുന്നു.....എത്രത്തോളം ധനം ഇങ്ങനെ ചിലവാക്കുന്നുണ്ടാകുമോ ആവോ....?കണക്കുണ്ടോ...
ഏതൊക്കെ മാർഗ്ഗങ്ങളിൽക്കൂടിയാണ് ധനമുണ്ടാക്കുന്നത്.....ഓരോ ദിവസവും ഉള്ള മാധ്യമങ്ങൾ ശ്രദ്ധിക്കൂ.....തട്ടിപ്പിന്റെ ഏതൊക്കെ ശൈലികൾ..... ഇവർ മനസ്സമാധാനം അനുഭവിക്കുന്നുണ്ടാകുമോ...? ഓരോ നിമിഷവും തങ്ങൾ പിടിക്കപ്പെടാം എന്ന ഭയവും പിടിക്കപ്പെട്ടാൽ എങ്ങനെയൊക്കെ രക്ഷപ്പെടാം എന്നും ചിന്തിച്ച് ഭയാശങ്കയോടെ ജീവിക്കുന്നു.......ചിന്തിക്കുക... ഇതാണൊ സുഖം....
മായം കലർത്തുന്ന വാർത്തകൾക്കും കുറവില്ല.... ആരോഗ്യമുള്ളൊരു സമൂഹം വരും കാലങ്ങളിൽ ഇവിടെ ഉണ്ടാകരുതെന്നാണൊ.... മാരകമായ രോഗങ്ങളിൽപ്പെട്ട് ജീവച്ഛവങ്ങളായ സാന്നിധ്യങ്ങളാകുന്നവരാണ് ഭാവിയിൽ വരാൻ പോകുന്നതെങ്കിൽ നിങ്ങൾ ആർക്ക് ഉൽപ്പന്നങ്ങൾ വിൽക്കും...? വലിയൊരു വിപത്തിലേക്കല്ലേ ഈ യാത്ര..... മനസ്സിൽ അല്പം പോലും നന്മ അവശേഷിക്കുന്നില്ലേ...എന്താവും ഇവർ ഇത്തരം പ്രവർത്തികൾ ചെയ്യുമ്പോൾ ഉള്ള മാനസികാവസ്ഥ..... മനസാക്ഷിയെ വധിച്ചുവോ....?
ഇനി മറ്റൊരിടത്ത് മതത്തിന്റെ പേരിൽ കലഹങ്ങൾ... നീയാണ് ശരി ...ഞാനാണ് ശരി....എന്തൊക്കെ കോലാഹലങ്ങൾ....മതങ്ങളുടെ തത്വസംഹിതകളിൽ ആദ്യം ഒരു വ്യക്തി ആത്മീയമായ ഉന്നതിയിലെത്തണമെന്നല്ലേ...പറഞ്ഞിട്ടുണ്ടാവുക.... അങ്ങനെയുള്ളൊരാൾ മറ്റുള്ളവരിൽ പോരായ്മ കണ്ടെത്തുമോ....?
ഇനി നാം ആഹാരം കഴിക്കുന്ന രീതി പരിശോധിച്ചാൽ ഏതാനും സെന്റിമീറ്റർ മാത്രം നീളമുള്ള നാവിനെ രസിപ്പിക്കുന്നതിന് പ്രാധാന്യം കൊടുക്കുന്നു....ആമാശയമുൾപ്പെടെ ശരീരം നമ്മുടേതല്ലെന്നാണോ.....
ആവോ ഒരെത്തും പിടീം കിട്ടണില്ല....
പണവും പ്രശസ്തിയും അധികാരവും ആനന്ദം നൽകുമെങ്കിൽ...പണം ..പണം... പ്രശസ്തി ....അധികാരം.... ഇവയുള്ളവർ മനശാന്തിയോടെ ജീവിക്കുന്നുണ്ടാകുമോ....... ചിന്തിക്കാം.......
എന്താണിങ്ങനെ......
സ്വാർത്ഥത...... ആർക്ക് എന്ത് സംഭവിച്ചാലും...ആരെ കബളിപ്പിച്ചിട്ടാണെങ്കിലും എനിക്ക് നേട്ടങ്ങൾ കൊയ്യണം......
ശരി സുഖം ലഭിക്കുന്നുണ്ടൊ..? അത് ചിന്തിക്കാൻ തന്നെ സമയമില്ല....
770 കോടി....മനുഷ്യൻ..... സുഖം അനുഭവിക്കുന്നവരെത്രകാണും....
ഇത്രയും ചിന്തിച്ചപ്പോൾത്തന്നെ ഭയം.....
(അല്ല.... ഞാനും... ഇങ്ങനെയൊരാളാണൊ...സംശയിക്കേണ്ടിയിരിക്കുന്നു....?)
ഓരോ ദിവസവും ഉണർന്നെണീറ്റ് ഉറങ്ങുന്നതിനിടയിൽ നാം ചെയ്ത പ്രവർത്തനങ്ങൾ എത്ര പേരെ ബുദ്ധിമുട്ടിച്ചിട്ടുണ്ടാകും....ദുഃഖിപ്പിച്ചിട്ടുണ്ടാകും..... തന്റെ പെരുമാറ്റം ആരെയൊക്കെ വേദനിപ്പിച്ചിട്ടുണ്ടാകും.... ഞാനാണ് ഇന്നെന്റെ മുന്നിൽ വന്നവരുടെ സ്ഥാനത്തെങ്കിൽ എങ്ങനെയാവും... ഇന്ന് പറ്റിയ പിഴവുകൾ ഞാൻ നാളെ തിരുത്തേണ്ടതല്ലേ......
ശുഭരാത്രി.... സുഖനിദ്ര....
സുഖനിദ്ര ലഭിക്കുന്നില്ലെങ്കിൽ അതിനാരാണ് ഉത്തരവാദി.... അശുഭരാത്രി ആരുടെ ശാപം.....അതോ തന്റെ അത്യാഗ്രഹത്തിൻ്റേയും തുടർന്നുള്ള പ്രവർത്തനങ്ങളുടേയും തിരിച്ചടിയോ....
ഇനിയും വൈകരുത്....
'"ഭോഗങ്ങളെല്ലാം ക്ഷണപ്രഭാചഞ്ചലം
വേഗേന നഷ്ടമാമായുസ്സുമോര്‍ക്ക നീ"'

Comments

Popular posts from this blog

അവിസ്മരണീയ യാത്രാനുഭവങ്ങളിലൂടെ......ഭാഗം 3

ഉദ്ധരേതാത്മനാത്മാനം......

"നാമവും രൂപവും"