::::എന്റെ ഗീതാദ്ധ്യയനം ::::1::::1.അർജ്ജുനവിഷാദയോഗം

"ഓം ശ്രീ പരമാത്മനേ നമഃ"


കേരളവ്യാസൻ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ ഭാഷാഭഗവദ് ഗീത


                 വ്യാസമുനി വൃത്തമൊപ്പിച്ചു ചിട്ടപ്പെടുത്തിയ മഹാഭാരതമഹാകാവ്യത്തെ അതേപടി മലയാളത്തിൽ പദാനുപദ വിവർത്തനം ചെയ്തു വൃത്തമൊപ്പിച്ചു ഭാഷാഭാരതം എന്ന പേരിൽ ശ്രീ കുഞ്ഞിക്കുട്ടൻ തമ്പുരാൻ മലയാളത്തിൽ പദ്യവൽക്കരിച്ചു.മഹാഭാരതത്തെ ഗദ്യ വിവർത്തനം ചെയ്ത വിദ്വാൻ കെ പ്രകാശം,താൻ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ പദ്യവിവർത്തനത്തെ ഗദ്യമാക്കുക മാത്രമാണ് ചെയ്തതെന്ന് പറഞ്ഞിട്ടുണ്ട്.തമ്പുരാന്റെ പദ്യവിവർത്തനം വ്യാസമുനിയുടെ മഹാഭാരത സംസ്കൃതകാവ്യത്തിന്റെ മലയാള തത്തുല്യമാകുന്നു.പദ്യത്തെ ഗദ്യമാക്കുവാൻ ഭാഷാവിദ്വാന്മാർക്കു പ്രയാസമില്ലാതെ സാധിച്ചേക്കും.എന്നാൽ കഥയെ പദ്യമാക്കുക പ്രയാസം. അതുതന്നെ വൃത്തമൊപ്പിച്ചെടുക്കുക കൂടുതൽ ദുഷ്‌കരമാണ് . എന്നാലിടിവിടെ തമ്പുരാൻ ചെയ്തത് , സംസ്കൃതത്തിൽ സാക്ഷാൽ വ്യാസമുനി വൃത്തമൊപ്പിച്ചു ചിട്ടപ്പെടുത്തിയ മഹാഭാരത മഹാകാവ്യത്തെ പദാനുപദമായി വിവർത്തനം ചെയ്തു,അതേ വൃത്തത്തിൽ,അതേ വാക്യാർത്ഥത്തിൽ,അതേ പദാർത്ഥത്തിൽ മലയാളീകരിച്ച കാവ്യമാക്കിയെടുക്കുകയാണ്.ഇത്തരത്തിലൊരു പ്രവൃത്തി ചെയ്യുവാൻ തമ്പുരാന് വേണ്ടിവന്നത് വെറും 874 ദിവസങ്ങൾ മാത്രവും.പദാനുപദം വിവർത്തനം,വൃത്താനുവൃത്തം പദ്യവൽക്കരണം എന്നിവ  വ്യാസരചനയ്ക്കു മലയാള തത്തുല്യമായി തമ്പുരാൻ നിർവ്വഹിച്ചു.അതുകൊണ്ടാണ് കുഞ്ഞിക്കുട്ടൻ തമ്പുരാനെ അമാനുഷിക പ്രഭാവനെന്നും കേരളവ്യാസൻ എന്നും വിളിക്കുന്നത്.

ഭാഷാഭാരതത്തിൽ നിന്നും...ശ്രീമദ്ഭഗവദ് ഗീത !



1.അർജ്ജുനവിഷാദയോഗം

ധൃതരാഷ്ട്രൻ പറഞ്ഞു :                                                          ധൃതരാഷ്ട്ര ഉവാച:

ധർമ്മക്ഷേത്രം കുരുക്ഷേത്രം പുക്കുപോരിന്നൊരുങ്ങിയോർ     ധർമ്മക്ഷേത്രേ കുരുക്ഷേത്രേ സമവേതാ യുയുത്സവഃ
എൻകൂട്ടരും പാണ്ഡവരുമെന്തേ ചെയ്തതു സഞ്ജയ ! 1           മാമകാഃ പാണ്ഡവാശ്ചൈവ കിമകുർവത സഞ്ജയ 1



"എൻകൂട്ടരും പാണ്ഡവരും"(മാമകാഃ പാണ്ഡവാഃ)



"ഞാനും എന്റേതും"



ധൃതരാഷ്ട്രർക്ക് എന്റെ ആളുകൾ എന്നൊക്കെ തോന്നാൻ പാടുണ്ടൊ ?

 നമ്മളൊക്കെ സാധാരണ മനുഷ്യരല്ലേ ! നമുക്ക് എന്റെ ആളുകളോട് അല്പം സ്നേഹം കൂടും... ചിലപ്പോൾ "എന്റേത്" എന്നെക്കൊണ്ട് വഴിവിട്ട് സഞ്ചരിക്കാൻ പ്രേരിപ്പിക്കും...


അവരെന്റെ ആളുകളല്ലേ...? നമ്മുടെ മുന്നിൽ ഒരാൾ എത്തുമ്പോൾ,ഇത് ഇന്നയാളാണ് ! ബന്ധുവാണ് ! എന്റെ സ്വന്തം ജാതിയിലുള്ളയാളാണ് ! സ്വന്തം മതത്തിലുള്ളയാളാണ് ! എന്റെ സ്വന്തം രാഷ്ട്രീയ പാർട്ടിയിലുള്ള ആളാണ്....


ചെയ്യുന്നത് തെറ്റാണെന്നൊക്കെയറിയാം,അധർമ്മത്തിൻ്റെ(ധർമ്മമെന്തെന്ന് അല്പമെങ്കിലും അറിയുന്നവനല്ലേ അധർമ്മത്തേയുമറിയൂ !) മാർഗ്ഗമാണെങ്കിലും സഹായിച്ചെക്കാം... "എന്റെ" ആളല്ലേ....!


 എന്റെ സുഹൃത്താണ് ! ഞാനുമായി അനുകൂല മനോഭാവം ഉള്ളയാളാണ് ! ഇയാളെ പിണക്കണ്ട !


മറ്റൊരാളോട്....

ഇയാളെ സൂക്ഷിക്കണം ചിലപ്പോൾ ഇയാൾ എനിക്ക് പ്രതികൂലമായി പ്രവർത്തിച്ചേക്കാം...വളഞ്ഞ വഴിയാണെങ്കിലും(അധർമ്മം)കാര്യം നടത്തിക്കൊടുത്ത് പിണക്കാതെ വിടാം...!

എനിക്കിങ്ങനെയൊക്കെ തോന്നുന്നതിലെന്താണ് തെറ്റ് ! ഞാൻ സാധാരണക്കാരൻ ! ധൃതരാഷ്ട്രർ അങ്ങനെയാണൊ രാജാവല്ലെ... രാജാവ് ഇങ്ങനെയൊക്കെ പറയാമൊ..അല്ല ചിന്തിക്കാനേ പാടില്ല !


എനിക്കെന്തും ആവാം.....


"കർത്തവ്യനിർവ്വഹണത്തിന് ഇത്തരം മാമകാഃ ചിന്തകൾ തടസ്സമാകാതിരിക്കട്ടെ"


Comments

Popular posts from this blog

അവിസ്മരണീയ യാത്രാനുഭവങ്ങളിലൂടെ......ഭാഗം 3

ഉദ്ധരേതാത്മനാത്മാനം......

"നാമവും രൂപവും"