ആത്മഹത്യ !

മരണം....അധികം ആളുകളും കേൾക്കാൻ ഇഷ്ടപ്പെടാത്ത ഓർമ്മിക്കാൻ ഇഷ്ടപ്പെടാത്ത വാക്ക്.....
പിന്നെയെന്തിന് ആത്മഹത്യ ചെയ്യുന്നു......
അപ്പോൾ മരണത്തേക്കാൾ ഭയപ്പെടുന്നവയില്ലേ....
ആത്മാഭിമാനം
അഭിമാനം...അധികം ആയാൽ, അത് നഷ്ടപ്പെടും എന്നറിഞ്ഞാൽ "തനിക്കിത് താങ്ങാൻ കഴിയില്ലെന്ന്" ഉറപ്പിച്ച് ചിലർ മരണത്തെ സ്വീകരിക്കുന്നു..........(ആത്മാഭിമാനത്തെ ഒരു വിശകലനത്തിന് വിധേയമാക്കിയാൽ അനേകം വിഷയങ്ങൾ ആത്മാഭിമാനവുമായി ബന്ധപ്പെട്ട് കിടക്കുന്നുവെന്ന് മനസ്സിലാക്കാം...)
രോഗങ്ങൾ....
രോഗങ്ങളും അവ നൽകുന്ന വേദനയും.....സാമ്പത്തിക ബാധ്യതയും ഭേദമാക്കാൻ....പരിഹരിക്കാൻ കഴിയില്ല എന്നറിയുമ്പോൾ....ഇനിയിതെത്ര നാൾ സഹിക്കണം എന്നത് "തനിക്ക് താങ്ങാൻ കഴിയില്ലെന്ന" അവസ്ഥയിൽ ചിലർ മരണത്തെ സ്വീകരിക്കുന്നു......
തീവ്രമായആഗ്രഹങ്ങൾ തന്റെ തീവ്രമായഇഷ്ടങ്ങൾ നടക്കാതെ വരുമ്പോൾ....
തന്റെ ഇഷ്ടത്തിന് മാതാപിതാക്കളും സമൂഹവും കൂട്ടുനിൽക്കില്ല... എന്ന് ഉറപ്പിച്ച് തന്റെ തീവ്രമായ ആഗ്രഹം ഒരു കാരണവശാലും നടക്കില്ലെന്ന് തിരിച്ചറിഞ്ഞ്....തീവ്രമായ തന്റെ ആഗ്രഹം സഫലമാകാത്തത് തനിക്ക് "താങ്ങാൻ കഴിയാതെ വരുന്നു"..ഒപ്പം തന്റെ പിടിവാശിക്ക് കൂട്ടുനിൽക്കാത്തവരെ ഒരു പാഠം പഠിപ്പിക്കണമെന്നും (ഇത് ഒരു കാരണം ആവാൻ സാധ്യതയുണ്ടോയെന്ന് സംശയിക്കുന്നു) ചിന്തിച്ചാവാം ചിലർ മരണത്തെ സ്വീകരിക്കുന്നത്.....ഇവിടെ അച്ഛനമ്മമാരുടെ അതുപോലെതന്നെഠ,തന്നെ സ്നേഹിക്കുന്നവരുടെ പ്രതീക്ഷകൾക്കും സ്വപ്നങ്ങൾക്കും യാതൊരു വിലയും കല്പിക്കാതെ...അവസാനിപ്പിക്കുന്നു. ജീവിതത്തിൽ തങ്ങളുടെ കൺമുന്നിൽ കാണുകയും, കേൾക്കുകയും മറ്റും ചെയ്യുന്ന മാതാപിതാക്കന്മാരുടേയും തന്നെ സ്നേഹിക്കുന്നവരുടേയും ആശങ്കകൾ ആണ് തന്നെ പലതിൽ നിന്നും വിലക്കുന്നതെന്ന് തിരിച്ചറിയാൻ കഴിയാതെ..... ഇവരിൽ ഭൂരിഭാഗവും കൗമാരക്കാരാണെന്ന് തോന്നുന്നു.അല്ലെങ്കിൽ തന്നെ മനുഷ്യരെല്ലാം അവരവരുടെ ശരികളിൽ ജീവിക്കുന്നു.......
രോഗങ്ങൾ,വേർപാട്....
ഇവിടെയും "തനിക്കിവ താങ്ങാൻ കഴിയില്ലെന്നുറപ്പിച്ച്" മരണത്തെ വരിക്കുന്നു.....
വിരളമായി തന്റെ ഇപ്പോഴുള്ളതിനേക്കാൾ കേമമായ...ഗംഭീരമായ മരണാനന്തര ലോക ജീവിതത്തെക്കുറിച്ചുള്ള പ്രതീക്ഷയിലും....... ചിലർ മരണത്തെ സ്വീകരിക്കുന്നു...ഇവർ മരണത്തെ ഒരു ടേണിംഗ് പോയിൻ്റായി കാണുന്നു...മറ്റെന്തൊക്കെയോ പ്രതീക്ഷിച്ച്.... സ്വീകരിക്കുന്നു.... ഇവിടെ അജ്ഞാനമാണ് മരണത്തെ സ്വീകരിക്കാൻ കാരണമാകുന്നത്... അറിവില്ലായ്മ അല്ല...തെറ്റായ അറിവ്... അവിടെ തെറ്റായ അറിവുകൾ പകർന്ന് നൽകിയവരാണ് കാരണക്കാർ...
നോക്കൂ.... ഇവിടെ
"തനിക്ക് പലതും താങ്ങാൻ കഴിയുന്നില്ല"
ഇതല്ലേ കാരണം..... താങ്ങാൻ കഴിയുന്നില്ല....ആർക്ക് ശരീരത്തിനല്ല....മനസ്സിന്...
മനസ്സ് പതറുന്നു....സമ നിലയിൽ നിന്നും....നല്ല വിദ്യാഭ്യാസമുണ്ടെങ്കിലും ..നല്ല തൊഴിൽ ഉണ്ടെങ്കിലും ഭൗതീകമായ എല്ലാ സാഹചര്യങ്ങളും ഉണ്ടെങ്കിലും..... താഴേക്ക് പതിച്ച മനസ്സിനെ തിരികെ സമനിലയിൽ എത്തിക്കുന്നതിന് കഴിയാതെ....അവസാനിപ്പിക്കുന്നു....
ഇവിടെ നല്ല സുഹൃത്തുക്കൾക്ക് ഒരു താങ്ങ് ആകാൻ കഴിയില്ലേ.....
നല്ല സുഹൃത്ത് ആരാണ്...തന്റെ എല്ലാ ഇഷ്ടങ്ങളേയും പ്രോത്സാഹിപ്പിക്കുന്നവനാകില്ല.....തന്റെ പോക്ക് ശരിയായ രീതിയിലല്ലാത്തപ്പോൾ തന്നെ സ്നേഹത്തോടെ ഉപദേശിക്കയും ശാസിക്കയും ചെയ്യുന്ന ഒരുവൻ....
കുട്ടികളെ സംബന്ധിച്ച്, സമപ്രായക്കാരായ ജീവിതാനുഭവങ്ങൾ ഇല്ലാത്ത,ശരിതെറ്റുകളെ വിലയിരുത്താനുള്ള പക്വതയില്ലാത്ത സുഹൃത്തുക്കളേക്കാൾ അനേകം ജീവിതാനുഭവങ്ങൾ ഉള്ള തന്റെ മാതാപിതാക്കളല്ലേ ഉത്തമരായ സുഹൃത്തുക്കൾ..... മാതാപിതാക്കന്മാർക്ക് നല്ലൊരു സുഹൃത്തായിരിക്കാൻ കഴിയണം...
ചിന്തിക്കുക.....ഒരിക്കലല്ല....അനേകം തവണ. നമ്മുടെ തുറന്ന് സംസാരിക്കുക തന്നിൽ പ്രതീക്ഷപുലർത്തുന്നവരോട്...തന്റെ നന്മ കാംക്ഷിക്കുന്നവരോട്......
പരിഹരിക്കാൻ കഴിയുന്നവയിൽ ആശങ്ക വയ്ക്കേണ്ട...കാരണം അത് പരിഹരിക്കാൻ കഴിയും...
പരിഹരിക്കാൻ കഴിയാത്തവയിലും ആശങ്ക വേണ്ട...കാരണം അത് പരിഹരിക്കാൻ കഴിയില്ല.....
സൽചിന്തകൾ കൊണ്ട് മനസ്സ് നിറയ്ക്കൂ......
ഏവർക്കും...ശുഭരാത്രി... സുഖനിദ്ര

Comments

Popular posts from this blog

അവിസ്മരണീയ യാത്രാനുഭവങ്ങളിലൂടെ......ഭാഗം 2

അവിസ്മരണീയ യാത്രാനുഭവങ്ങളിലൂടെ......ഭാഗം 3

::::എന്റെ ഗീതാദ്ധ്യയനം ::::1::::1.അർജ്ജുനവിഷാദയോഗം