::::എന്റെ ഗീതാദ്ധ്യയനം ::::2::::1.അർജ്ജുനവിഷാദയോഗം
"ഓം ശ്രീ പരമാത്മനേ നമഃ" സഞ്ജയൻ പറഞ്ഞു : സഞ്ജയ ഉവാച: പാണ്ഡുസൈന്യം വ്യൂഹമാണ്ടു കണ്ടു ദുര്യോധനൻ നൃപൻ ദൃഷ്ട്വാ തു പാണ്ഡവാനീകം വ്യൂഢം ദുര്യോധനസ്തദാ ആചാര്യന്റെ സമീപത്തു ചെന്നിട്ടിങ്ങനെ ചൊല്ലിനാൻ 1.2 ആചാര്യമുപസംഗമ്യ രാജാ വചനമബ്രവീത് 1.2 സഞ്ജയൻ: ധൃതരാഷ്ട്രരുടെ മന്ത്രിയാണ് സഞ്ജയൻ. ദ്രോണർ: ദേവഗുരു ബൃഹസ്പതിയുടെ അംശാവതാരം. പാണ്ഡവരുടെയും കൌരവരുടെയും ഗുരുനാഥനായ ദ്രോണർ. ഭരദ്വാജ മഹർഷിയുടെ പുത്രനാണ് ഇദ്ദേഹം. അഗ്നിവേശമുനിയിൽനിന്നാണ് ദ്രോണർ ആയുധവിദ്യ അഭ്യസിച്ചത്. ശരദ്വാന്റെ പുത്രിയായ കൃപിയെ വിവാഹം കഴിച്ചു. ഇവരുടെ പുത്രനാണ് അശ്വത്ഥാമാവ്. ദരിദ്രനായ ദ്രോണർ, പരശുരാമൻ മഹേന്ദ്ര പർവ്വതത്തിൽ ദ...