ഉദ്ധരേതാത്മനാത്മാനം......

"വലിയൊരു ലോകം നന്നാവാൻ ചെറിയൊരു മന്ത്രം കാതിലോതാം
സ്വയം നന്നാവുക"
(കുഞ്ഞുണ്ണിമാഷ്)
അല്ല...മാഷേ ഞാൻ ഇപ്പോൾ മോശക്കാരനാണോ...?
ഏയ് ഞാൻ എന്നോട് തന്നെ പറഞ്ഞതാണേ....
നമ്മൾ എല്ലാം നല്ല ആൾക്കാരാണ്....അല്ല ഞാൻ മറ്റുള്ളവരേക്കാൾ നല്ലൊരാളല്ലേ,എനിക്കെന്തിൻ്റെ കുറവാ....
ഏതായാലും ഒരാത്മ പരിശോധന നല്ലതല്ലേ.....ഇതുവരെ അങ്ങനൊരു പരിശോധന നടത്തിയിട്ടില്ലെങ്കിൽ....
ശ്ശ്.....ശ്....പരിശോധന ആരോടും പറയണ്ട...രഹസ്യമായിക്കോട്ടേ.......
എവിടെ തുടങ്ങണം.....
അല്ലെങ്കിൽ തന്നെ എനിക്കെന്താണ് പോരായ്മ ? (ഏയ് ഞാനൊരു കേമനല്ലേ....!)
നല്ല വിദ്യാഭ്യാസം ഇല്ലേ.....
....(എന്നേക്കാൾ വിദ്യാഭ്യാസം കൂടിയ ആളെ കാണുമ്പോൾ ഉള്ളിലേക്ക് ഒന്നു നോക്കൂ !... "അല്ലെങ്കിൽ തന്നെ എന്തിനാ അധികം പഠിക്കുന്നത്...അറിയേണ്ടതൊക്കെ അറിഞ്ഞല്ലോ" !)....
എന്നേക്കാൾ വിദ്യാഭ്യാസം കുറഞ്ഞ ആളെക്കാണുമ്പോൾ ഉള്ളിലേക്ക് നോക്കൂ.....(ഇവനെയൊക്കെ പഠിക്കാൻ വിട്ടപ്പോൾ പഠിക്കാത്തതിൻ്റെയൊരു കുഴപ്പമാ ഇത് ... എന്നെപ്പോലെ ആകാമായിരുന്നു....)
നല്ലൊരു ജോലിയില്ലേ....!
(എന്നേക്കാൾ ഉയർന്ന ജോലിചെയ്യുന്നവനെ/സമ്പാദിക്കുന്നവനെ കണ്ടാൽ എനിക്ക് സഹിക്കുമോ.....അവന്റെ യൊരു പത്രാസ് കണ്ടില്ലേ.....ഏയ് ഇത് അസൂയയൊന്നുമല്ലന്നേ....എനിക്കാരോടും അസൂയയൊന്നുമില്ല ..അസൂയ എന്തെന്ന് എനിക്കറിയപോലുമില്ല...! പറ്റുമെങ്കിൽ ഇവനേക്കാൾ മുകളിലെത്തണം....നേരായ വഴിയിൽ കൂടി അതിത്തിരി കടുക്കും കുറുക്കുവഴിയുണ്ടോന്ന് നോക്കാം...ലക്ഷ്യത്തിനല്ലേ പ്രാധാന്യം..!)
നല്ലോരു വീടില്ലേ....(മറ്റ് വീടുകൾ കാണുമ്പോൾ ഉള്ളിലേക്ക് നോക്കൂ....)
നല്ലൊരു കാറില്ലേ....
നല്ലൊരു ഭാര്യയില്ലേ....(മറ്റൊരുവന്റെ ഭാര്യയെക്കാണുമ്പോൾ നമ്മുടെ ഉള്ളിൽ ഉണ്ടാകുന്ന ചിന്തകൾ നോക്കൂ ! രഹസ്യമായി മതി നോട്ടം...അന്യന്റെ ഭാര്യയെ നോക്കാനല്ലാട്ടോ...അവനവന്റെ ഉള്ളിൽ മനസ്സിൽ ഉണ്ടാകുന്ന ചിന്തകളിലേക്ക്.....!((((ഏയ് ഞാനത്തരക്കാരനല്ലാട്ടോ... ഞാൻ ഇതൊന്നും ശ്രദ്ധിക്കാറേയില്ല....ഞാനൊരു മാന്യനല്ലേ)))).....)
ഇങ്ങനെയോരോന്നും മനനം ചെയ്യൂ........
ഇനിയുമുണ്ട്.....പരിശോധന.....
സുഹൃത്തുക്കളേയും പരിചയക്കാരേയും ഒക്കെ കാണുമ്പോൾ.....അത് വഴിയിൽ വെച്ചാകാം....തൻ്റെയടുത്ത് ഓഫീസിൽ ഒരാവശ്യമായെത്തിയതാവാം...
ഉം ഇവൻ എന്റെ ജാതിയിൽ പെട്ട ആളല്ല....മതത്തിലും പെട്ട ആളല്ല.....നമ്മുടെ പാർട്ടിക്കാരുനുമല്ല....എന്റെയൊരു സ്റ്റാറ്റസിന് പറ്റിയ ആളേയല്ല....(പക്ഷേ ഞാൻ ഇത് പുറത്ത് കാണിക്കില്ലാട്ടോ....അപ്പോഴേക്കും സ്നേഹത്തിന്റേയും ബഹുമാനത്തിൻ്റേയും തന്റെ മാന്യതയുടേയും മൂടുപടം അണിയും....)ഇതിനെ ദ്വേഷം എന്ന് പറയും...ഇതിനൊരു വിപരീതാനുഭവം ഉണ്ട്...രാഗം...
(എൻ്റെ ആളാണെന്നേ...സുഹൃത്താണ് പരിചയക്കാരനാണ്..കാര്യം വെച്ച് താമസിപ്പിക്കാതെ വേഗം നടത്തിക്കൊടുക്കാം...)
ഇങ്ങനെ നാം ഓരോ ദിവസവും ചെയ്യുന്ന പ്രവർത്തികൾ രാത്രി ഉറങ്ങുന്നതിന് മുൻപ് വിലയിരുത്തൂ...അയ്യോ നിങ്ങളോട് അല്ലാ... ഞാനൊരാത്മഗതം പറഞ്ഞതല്ലേ...
ഞാൻ തിരിച്ചറിയുന്നു ..."എനിക്ക് ധാരാളം പോരായ്മകൾ ഉണ്ട് ! തീർച്ചയായും ഞാൻ അല്പാല്പം ഇവയെല്ലാം മാറ്റിയെടുക്കും.....
ജാതി...മതം... രാഷ്ട്രീയം.. തൊഴിൽ...ഇവയുടെയെല്ലാം മഹത്വം മറ്റൊരാൾക്ക് തന്നിൽക്കൂടി ബോധ്യപ്പെടേണ്ടത് താൻ സമൂഹത്തിൽ എങ്ങനെ ജീവിക്കുന്നു....എന്നതിനെ അടിസ്ഥാനമാക്കിയാവണം....എല്ലാ വിഭാഗത്തിലും നന്മനിറഞ്ഞവരും തിന്മയുടെ പ്രതിരൂപമായ സ്വാർത്ഥന്മാരുമുണ്ടാവും...നന്മനിറഞ്ഞവരിൽക്കൂടി അവനവന്റെ വിശ്വാസങ്ങളുടെ മഹത്വം മറ്റുള്ളവരറിയുന്നു.....തിന്മനിറഞ്ഞവനിൽക്കൂടി അവയ്ക്ക് പേരുദോഷം ഭവിക്കുന്നു...
"കൂടിയല്ലാപിറക്കുന്ന നേരത്തും
കൂടിയല്ലാ മരിക്കുന്ന നേരത്തും
മധ്യേയിങ്ങനെ കാണുന്ന നേരത്ത്
മത്സരിക്കുന്നതെന്തിനു നാം വൃഥാ.."
എല്ലാവർക്കും നമസ്കാരം.....
ശുഭരാത്രി.....സുഖനിദ്ര....

Comments

Popular posts from this blog

അവിസ്മരണീയ യാത്രാനുഭവങ്ങളിലൂടെ......ഭാഗം 2

അവിസ്മരണീയ യാത്രാനുഭവങ്ങളിലൂടെ......ഭാഗം 3

::::എന്റെ ഗീതാദ്ധ്യയനം ::::1::::1.അർജ്ജുനവിഷാദയോഗം